ഒരുമാസം, 13.10 ലക്ഷം വരുമാനംഹിറ്റടിച്ച് കുട്ടനാട് സഫാരി
കിഴക്കിന്റെ വിനീസിലെത്തുന്ന സഞ്ചാരികളുടെ ഹൃദയം കീഴടക്കി സംസ്ഥാന ജലഗതാഗത വകുപ്പി ന്റെ “കുട്ടനാട് സഫാരി’ പാക്കേജ്. സർവീസ് ആരംഭിച്ച് ഒരുമാസത്തി നുള്ളിൽ 13.10 ലക്ഷം രൂപയുടെ റെക്കോർഡ് വരുമാനം നേടിയാണ് അറബ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരി’ മാതൃകയിൽ ക്രമീകരിച്ചി രിക്കുന്ന യാത്രതുടരുന്നത്. ഏപ്രിൽ 10ന് ആരംഭിച്ച പാക്കേ ജിൽ ഇതുവരെ 1366-ൽ അധികം സഞ്ചാരികൾ കുട്ടനാടിന്റെ സൗന്ദ ര്യം ആസ്വദിച്ചു. രാജ്യത്തെ ആദ്യ സൗരോർജ വിനോദസഞ്ചാര ബോട്ടായ ‘ഇന്ദ്ര’യാണ് കായൽ കാ ഴ്ചകളിൽ സാരഥി. പൂർണമായും ശീതീകരിച്ച ഇന്ദ്ര കായൽപരപ്പിൽ വേറിട്ട അനുഭവം സമ്മാനിക്കുന്നു.
പ്രധാന കേന്ദ്രമായ പാതിരാ മണൽ ദ്വീപിൽ പുല്ലും മുളയും ഉപ യോഗിച്ച് നിർമിച്ച ആംഫി തിയേറ്റ റാണ് പ്രധാന ആകർഷണം. വേല കളി, കുത്തിയോട്ടം, വില്ലടിച്ചാംപാ ട്ട് തുടങ്ങിയ കലാരൂപങ്ങളുടെ ചരി ത്രവും ആലപ്പുഴയുടെ പാരമ്പര്യവും സഞ്ചാരികൾക്ക് പരിചയപ്പെ ടുത്തും. കളരിപ്പയറ്റ്, ഗരുഡൻ പയ റ്റ് തുടങ്ങിയവയുടെ തത്സമയ പ്രദ ർശനവുമുണ്ടാകും. കായൽ വിഭവ ങ്ങൾ വാങ്ങാനും കക്ക നീറ്റുന്നത് കാണാനുമുള്ള അവസരവും പാ ക്കേജിന്റെ ഭാഗമാണ്.
രാവിലെ 10നാണ് സർവീ സാരംഭിക്കുന്നത്. 100 പേർക്ക് വരെ സഞ്ചരിക്കാം. ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. വൈകിട്ട് ആറിന് ആലപ്പുഴയിൽ മടങ്ങിയെത്തും. ഇന്ത്യൻ ഓയിൽ കോർപറേഷന്റ സ്പോൺസർഷിപ്പിൽ മുഹമ്മ പഞ്ചായത്തുമായി സഹകരിച്ചാ ണ് പദ്ധതിയുള്ളത്. കുട്ടനാട് സഫാരിയുടെ വിജയം കണക്കി ലെടുത്ത് കെഎസ്ആർടിസി ബജ റ്റ് ടൂറിസം സെല്ലുമായും കെടിഡി സിയുമായും സഹകരിക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാ ണ്. സഞ്ചാരികൾ അധികമാകുന്ന തിനാൽ 30 സീറ്റുള്ള മറ്റൊരു സോ ളാർബോട്ട് ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്.

