കനത്ത ചൂട് കന്നുകാലികൾ ചാകുന്നു
ജില്ലയിൽ ഈ മാസം മാത്രം അഞ്ച് കന്നുകാലികൾ ചത്തു
ആലപ്പുഴ വേനൽച്ചുടിൽ ജില്ലയിൽ ഈ മാ സം മാത്രം അഞ്ചു കന്നുകാലികൾക്കു ജീവൻ നഷ്ടമായി. പശു ക്കളെയും കിടാങ്ങളെ യുമാണു കൂടുതൽ ബാ ധിച്ചത്. വെയിലത്തു കെട്ടിയിടുകയും ആവശ്യ ത്തിനു വെള്ളം നൽകാതി രിക്കുകയും ചെയ്തതാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാ ക്കിയത്. വളർത്തു മൃഗങ്ങളിൽ പശുക്കളെയാണു ചൂട് ഏറ്റവും ബാധിക്കുന്നത്. പാൽ ഉൽപാദ നവും കുറയും. നേരിട്ടു വെയി ലേൽക്കുന്നതു സൂര്യാഘാത ത്തിനു കാരണമാകുന്നു. വളർത്തുനായ്ക്കൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകു ന്നുണ്ട്. വിദേശ ഇനങ്ങൾക്കു കടുത്ത ചൂട് ഒട്ടും താങ്ങാൻ പറ്റുന്നില്ല.
ശാരീരിക അസ്വസ്ഥത, കാ ലിടർച്ച, കിതപ്പ്, നാവ് പുറത്തേ ക്കു തള്ളുക, പതയോടുകൂടിയ ഉമിനീരൊലിപ്പ്, ഉയർന്ന ഹൃദയ മിടിപ്പ്, ശ്വാസതടസ്സം, വിറയൽ, അപസ്മാരം പോലുള്ള ലക്ഷ ണങ്ങൾ എന്നിവ വളർത്തു മൃ ഗങ്ങളിൽ സൂര്യാഘാതത്തിന്റെ ലക്ഷണമാണെന്നു മൃഗസംര
ക്ഷണ വകുപ്പ് അറിയിച്ചു. നിർ ജലീകരണവും മരണവും സംഭ വിക്കാം. സൂര്യാഘാത ലക്ഷ
ണം കണ്ടാലുടൻ മൃഗാശുപ്രതി യിൽ ചികിത്സ തേടണം. അത്യാഹിതങ്ങൾ മൃഗാശുപത്രി യിൽ അറിയിക്കണം: ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. കെ.സി.പ്രസാദ് പറഞ്ഞു. നാ ടൻ പശുക്കൾക്ക് പ്രതിരോധ ശേഷി നല്ലതുപോലെ ഉണ്ട്. സങ്കരയിനം പശുക്കൾക്ക് അതി ന്റെ പകുതിപോലും ഇല്ല. അതു മനസ്സിലാക്കി കർഷകർ അവ യ്ക്കായി പ്രതിരോധ പ്രവർത്ത നം സ്വീകരിക്കുകയാണു വേണ്ട തെന്നും മൃഗസംരക്ഷണ വകു പ്പ് അധികൃതർ പറയുന്നു.
എച്ച്-എഫ്, ചിന്താമണി എച്ച് എഫ്, ജഴ്സി, ക്രോസ് തുടങ്ങി ഇനങ്ങൾക്ക് 30 ഡിഗ്രി ചൂടു പോലും സഹിക്കാൻ കഴിയില്ല. പെട്ടെന്നു തളർന്നുവീഴും, മാത മല്ല പാലിന്റെ ഉൽപാദനം പകു
തിയായി കുറയുകയും ചെയ്യും. പാലിന്റെ ഉൽപാദനം കുറ ഞ്ഞതോടെ കർഷകർ പ്രതിസ ന്ധിയിലായിരിക്കുകയാണ്. ഒന്നു മുതൽ ഒന്നേകാൽ ലക്ഷം വരെ കൊടുത്തു വാങ്ങിയ സങ്ക രയിനം പശുക്കൾക്കാണു പാൽ കുറഞ്ഞത്. സർക്കാരിൽ നിന്നോ മൃഗസംരക്ഷണ വകു പ്പിൽ നിന്നോ ആനുകൂല്യങ്ങ ളൊന്നും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. ചുടു വർധിച്ചതോടെ ക്ഷീ രോല്പാദനമേഖല വൻ പ്രതി സന്ധിയിലാണ്. സാധാരണ ഗതിയിൽ ലഭ്യമായിരുന്ന പാൽ പകുതിയോ അതിലധികമോ ആയി കുറഞ്ഞതാണ് കാര ണം. ലഭിക്കുന്ന പാലിന്റെ അള വിലാണ് ക്ഷീരമൃഗങ്ങൾക്ക് വില നിശ്ചയിച്ചിരുന്നത്.
പത്ത് ലീറ്റർ പാൽ ലഭിക്കുന്ന പശുവി ന് 75000 മുതൽ 80000 രൂപ വരെയാണ് വിപണി വില. ഇത് യും ഭീമമായ വില നൽകി കറവ കണ്ട് വില നിശ്ചയിച്ച് വൻ തുക നൽകി വാങ്ങുന്ന പശുവി ന് 5 ലീറ്റർ പാൽ പോലും കിട്ടാ റില്ല. എന്നാൽ വളർത്തു ചെല വിൽ കുറവും ഇല്ല.
നിർദേശങ്ങൾ
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കന്നുകാലികളെ തുറസ്സായ സ്ഥലത്തു കെട്ടരുത്. പശുക്കൾക്ക് 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുക. തൊഴുത്തിലെ വായുസഞ്ചാരം കൂട്ടാൻ സംവിധാനം വേണം. ടിൻ ഷീറ്റ് ആണെ ങ്കിൽ മുകളിൽ ഓല വിരിക്ക ണം. ചാക്ക് ഉപയോഗിച്ച് അടി ക്കുര കെട്ടണം. തൊഴുത്തിനോ ടു ചേർന്നു ബദാം പോലുള്ള തണൽമരങ്ങൾ വച്ചുപിടിപ്പി ക്കുക.
കാലിത്തീറ്റ, പിണ്ണാക്ക് എന്നിവ രാവിലെയും വൈകി ട്ടും ഇടനേരത്തു പച്ചപ്പുല്ലും രാ ത്രിയിൽ വൈക്കോലും നൽ കുക. തീറ്റയിൽ ധാതുലവണമി ശ്രിതങ്ങൾ, പ്രോബയോട്ടിക്കു കൾ, ബഫറുകൾ (സോഡാ പ്പൊടി) എന്നിവ ചേർക്കണം.
37°C അതീവ ജാഗ്രത വേണം
യുവി ഇൻഡക്സ് 8 ജില്ലയിൽ ഇന്നലെയും ചൂട് 37 ഡിഗ്രി സെൽഷ്യസ് കട ന്നു. 24 വരെ ഇതേ സ്ഥിതി തുടർന്നേക്കുമെന്നാണു കാലാവസ്ഥ വിദഗ്ധർ പറയുന്ന ത്. രാത്രിയിലും 27 ഡിഗ്രിയി ലധികം ചൂടാണ് അനുഭവപ്പെ ടുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെടുന്നതും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു ണ്ട്. രാവിലെ 8നു തന്നെ താ പനില 30 ഡിഗ്രി സെൽഷ്യ സ് കടക്കുന്ന സ്ഥിതിയാണ് ഇപ്പോൾ.
കനത്ത ചൂടിനൊപ്പം അൾ ട്രാ വയലറ്റ് വികിരണതോ തും ഉയർന്നു നിൽക്കുകയാ ണ്. ഇന്നലെ യുവി ഇൻഡ ക്സ് 8ൽ എത്തി. അതീവ ജാ ഗ്രത പുലർത്തേണ്ട സാഹച ര്യമായാണ് ഇതു കണക്കാ ക്കുന്നത്. പകൽ വെയിലേൽ ക്കുന്നതു സൂര്യാതപത്തിനും സൂര്യാഘാതത്തിനും കാരണ മാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കഴിഞ്ഞ ദിവ സങ്ങളിൽ വൈകിട്ടു ചിലയി ടങ്ങളിൽ മഴ ലഭിച്ചത് ആശ്വാ സമായി.

