കായിപ്പുറം സൗഹൃദവേദി വായനശാല വാർഷികാഘോഷത്തിനു തുടക്കം

മുഹമ്മ കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ 28-ാ മത് വാർഷികാഘോഷത്തിന് തുടക്കമായി. സൗഹൃദവേദി പ്രസിഡന്റ് ടി.കുഞ്ഞുമോൻ പതാക ഉയർത്തി.
തുടർന്ന് സംസ്ഥാനതല ക്വിസ് മത്സരം നടന്നു.
വൈകിട്ട് ചേർന്ന വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ട പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. വിദ്യാർഥികൾക്ക് പഠനോപകര ണങ്ങളും വിതരണം ചെയ്തു.
എം.രമേശ് അധ്യക്ഷത വഹിപി.എൻ നസീമ, എം.എസ്. ലത, സി.ഡി.വിശ്വനാഥൻ, സുജിത്ത്, സേതുഭായി, പ്രഫ.പി.എ .കൃഷ്ണപ്പൻ, പി.പ്രവീൺ, വി. വി.സുനിൽ എന്നിവർ പ്രസംഗി 28.
ഇന്ന് രാവിലെ 11ന് ചിത്രരച നാ മത്സരം, വൈകിട്ട് 4ന് കരോ ക്കെ ഗാനമേള, 5ന് പാതിരാമ
ണൽ വികസന സെമിനാർ എ. ഡി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം ടി.കുഞ്ഞുമോൻ വിഷയാവ തരണം നടത്തും.
ബി.ത്രിവിക്രമൻ അധ്യക്ഷനാ ജില്ലാപഞ്ചായത്ത് അംഗം എസ്.രാധാകൃഷ്ണൻ,മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, എസ്.ശരത്ത് തുടങ്ങിയവർ പ്രസംഗിക്കും. തു ടർന്ന് അനന്തു കെ.അനിൽ നയിക്കുന്ന വയലിൻ സംഗീത സായാഹ്നം.
നാളെ സാംസ്കാരിക ഘോഷയാത്ര, സമ്മേളനം എന്നിവ നടക്കും.
കൈത്രപം ദാമോദരൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Top