കുടുംബസഹായ ഫണ്ട് കൈമാറി
ആലപ്പുഴ പാലക്കാട്ടുവച്ച് ജോലിക്കിടെ അപകടത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായ തുക കൈമാറി. അമ്പലപ്പുഴ താലുക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) അംഗമായിരുന്ന ചെത്തുതൊഴിലാളി എ ആർ രാജേഷിന്റെ കുടുംബത്തിന് പാലക്കാട് മേഖലാ കമ്മിറ്റി സ്വരൂപിച്ച തുകയാണ് കൈമാറിയത്. യൂ ണിയൻ പ്രസിഡന്റ് കെ ഡി മഹീ ന്ദ്രൻ തുക കൈമാറി.
ജനറൽ സെക്രട്ടറി എ വി അനി രുദ്ധൻ, വി കെ സുധാകരൻ, എൻ ടി ഉത്തമൻ, എസ് മനു, എസ് സുദർശനൻ, സിപിഐ എം മുഹമ്മ ലോക്കൽ സെക്രട്ടറി കെ സലിമോൻ, ഏരിയ കമ്മിറ്റി അംഗം ടി ഷാജി എന്നിവർ പങ്കെ ടുത്തു.

