ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം

06 May 2026
ആലപ്പുഴ: കോടതിപ്പാലത്തിലെ സർവീസ് റോഡിൽ നിയന്ത്രണമില്ലാത്ത വാഹനഗതാഗതവും അനധികൃത പാർക്കിംഗും മൂലം രാത്രികാലങ്ങളിൽപ്പോലും നഗരം രൂക്ഷമായ ഗതാഗതക്കുരുക്കിൽ. മണ്ണിട്ട് നിര ത്തിയ ഇടുങ്ങിയ റോഡിലൂടെ ഒരേസമയം കഷ്ടിച്ച് ഒരുകാറിന് മാത്രമേ കടന്നുപോകാനാകൂ. എന്നിട്ടും നിയന്ത്രണങ്ങളില്ലാതെ വിവിധ തരത്തിലുള്ള വാഹനങ്ങൾ കടന്നുവരുന്നത് യാത്ര ദുഷ്കരമാക്കുകയാണ്
ഇതിനിടയിലൂടെ വേണം കാൽനട യാത്രക്കാർക്കും നടന്നുപോകാൻ. കേബിളുകളും കൂറ്റൻ കല്ലുകളും കാരണം കാൽനട യാത്രക്കാർക്ക് നേരത്തെ തന്നെ വലിയ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് വാഹനങ്ങളുടെ തിരക്ക് കൂടി വർധിക്കുന്നത്. കാൽനട യാത്രക്കാർക്കും ഓട്ടോ, ബൈക്ക് എന്നിവയ്ക്കും മാത്രമാണ് ഈ റോഡിലൂടെ പോകാൻ അനുമതിയുള്ളത്.
എന്നാൽ, പോകുന്നത് 7-8 സീറ്റിംഗ് കപ്പാസിറ്റിയുള്ള വാഹനങ്ങളാണ്. അതിനിടയിൽ ജെ.പി ടവറിനു മുന്നിലെ അനിയന്ത്രിത പാർക്കിംഗും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. രാത്രികാലങ്ങളിലാണ് ഗതാഗ തക്കുരുക്ക് രൂക്ഷം.

തൊഴിലാളികൾ
മടങ്ങിയെത്തിയില്ല

4തമിഴ്നാട്ടിലും ബംഗാളിലും വോട്ട് ചെയ്യാൻ പോയ തൊഴിലാളികൾ മടങ്ങിയെത്താൻ വൈകുന്നതാണ് സർവീസ് റോഡ് നിർമാണത്തെ ബാധിക്കുന്നത്.
4തൊഴിലാളികൾ എത്തിയാൽ റോഡ് ഇന്റർലോക്ക് ചെയ്ത് സഞ്ചാരയോഗ്യമാക്കും.
4രണ്ടുമാസത്തിനുള്ളിൽ വൈഎംസിഎ മുതൽ മുല്ലയ്ക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഗതാഗതം നിരോധിക്കും.
4റാമ്പ് റോഡ് നിർമാണം പാലത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോൾ അപകടസാധ്യത മുൻനിർത്തിയാണ് ഗതാഗതനിരോധനം.
4മിനി സിവിൽ സ്റ്റേഷന്റെ മുന്നിലൂടെയുള്ള റോഡും അടയ്ക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.
4തൊഴിലാളികൾ മടങ്ങിയെത്തിയാൽ അടിയന്തരമായി സർവീസ് റോഡിന്റെ നിർമാണം ആരംഭിക്കും. ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകുമെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു.

Top