ചൂടിൽനിന്ന് രക്ഷതേടി മത്തി ആന്ധ്രാതീരത്തേക്ക്
ചില ഇനം മീനുകൾ ആഴക്കടലിലേക്ക് നീങ്ങുന്നു
ആലപ്പുഴ അറബിക്കടലിൽ ചൂട് പതിവിലേറെ കൂടുകയും ഉയർന്ന താപനില മൂന്നാഴ്ച യിലേറെയായി തുടരുകയും ചെയ്തതോടെ മത്തി ഉൾപ്പെ ടെ ഉപരിതല മീനുകൾ പ്രാണരക്ഷാർഥം “പലായനത്തിൽ
കേരള തീരത്തു സുലഭമായി രുന്ന മത്തി താരതമ്യേന ചൂട് കുറവുള്ള ആന്ധ്രപ്രദേശ്,
ഒഡീഷ തീരങ്ങളിലേക്കാണു നീങ്ങിയതെന്നു കേരള യൂണി വേഴ്സിറ്റി ഓഫ് ഫിഷറീസ് സ്റ്റഡീസ്(കുഫോസ്)
കടുത്ത ചൂട് സാരമായി ബാധിക്കുന്ന മീനുകളിലൊന്നാണ് മത്തി.
മറ്റ് ഉപരിതല മീനുകളായ അയല, കിളിമീൻ തുടങ്ങിയവയും കേരള തീരം വിടുകയോ താരതമ്യേന ചൂട് കുറഞ്ഞ ആഴക്കടലിലേക്കു നീങ്ങുകയോ ചെയ്യുന്നതായും കണ്ടെത്തി.
ആഴക്കടൽ മത്സ്യ ബന്ധനം നടത്തുന്ന ട്രോളർ ബോട്ടുകൾക്ക് ഇപ്പോൾ അയല ധാരാളമായി കിട്ടുന്ന ത് ഇവ ആഴക്കടലിലേക്കു നീ ങ്ങിയതിന്റെ സൂചനയാണ്.
മഴക്കാലം എത്തുന്നതോടെ കടൽ താപനില താഴും. അപ്പോൾ തിരിച്ച് കേരളതീര
ത്തേക്കും മീനുകളുടെ പലായ നം ഉണ്ടാകുമെന്നാണു പ്രതീ
അറബിക്കടലിൽ കേരള തീരം താര തമ്യേന തണുത്തതാണ്. അതിനാൽ മത്തി ഉൾപ്പെടെ ഇവിടെ സുലഭമായിരുന്നു. എന്നാൽ ഇപ്പോൾ കാലാവ സ്ഥാ വ്യതിയാനം കാരണം കടൽജലം ഏറ്റവും ചൂടുപിടിച്ച മേഖലകളിലൊന്നായി കേര ളതീരം മാറി. അതോടെയാണ് ഈ മീനുകൾ കിലോമീറ്ററു കൾക്കപ്പുറത്തേക്കു നീ ങ്ങാൻ തുടങ്ങിയത്.
പ്രഫ. എ.ബിജുകുമാർ, വൈസ് ചാൻസലർ, കുഫോസ്
കടലിൽ ചൂട് ഒരു ഡിഗ്രി കൂടുമ്പോൾ അനുഭവപ്പെടുന്നത് നാലിരട്ടി
അറബിക്കടലിൽ ചൂട് കൂടിയതു കേരളത്തിൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാനും മഴ കുറയാനും ഇടയാക്കുന്നെന്നു കാലാവസ്ഥാ ഗവേഷകർ. ശരാശരിയെക്കാൾ 0.8 മുതൽ ഒരു ഡിഗ്രി സെൽഷ്യസ് വരെ യാണ് അറബിക്കടലിൽ ചൂട് കൂടിയത്.
28 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ സ്ഥിതിയുണ്ടാ യെന്നു കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ എം.ജി. മനോജ് പറഞ്ഞു. കടലിൽ ചു ട് കൂടിയതോടെ കൂടുതൽ ജലം നീരാവിയായി അന്തരീ ക്ഷത്തിലെത്തുന്നു. ഇത് അന്തരീക്ഷ ആർദ്രത വർധി പ്പിക്കുന്നു.
ഉയർന്ന ചൂടും ഉയർന്ന ആർദ്രതയും വരുമ്പോൾ ഉള്ളതിലേറെ ചൂടായിരിക്കും അനുഭവപ്പെടുക. ഉദാഹരണ ത്തിന്, 75 ശതമാനത്തിലേറെ യാണ് അന്തരീക്ഷ ആർദ്രത
യെങ്കിൽ യഥാർഥ താപനില യെക്കാൾ 4 ഡിഗ്രി ഉയർന്ന ചൂടാകും അനുഭവപ്പെടുക. ഫലത്തിൽ, കടലിൽ ഒരു ഡി ഗ്രി ചൂട് കൂടുമ്പോൾ കര യിൽ 3 ഡിഗ്രിയിലേറെ അനു ഭവപ്പെടും. കടലിൽ തുടർച്ച യായി ചൂട് ഉയർന്നു നിൽക്കുകയാണ്. കരയിൽ ചൂട് അസഹനീയ മായി അനുഭവപ്പെടാൻ ഇതും കാരണമാണെന്നു മനോജ് പറഞ്ഞു.

