ജില്ലയിൽ രാഹുൽ തരംഗം. കാവുങ്കലിലെ ജനസാഗരം ഇരമ്പി.

കാവുങ്കൽ • ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയതു മുതൽ ഒന്നര മണിക്കൂറോളം ജില്ലയിൽ രാഹുൽ തരംഗം. സമ്മേളനപ്പന്തൽ നിറഞ്ഞുകവിഞ്ഞ് അതിനു പുറത്തും അണിനി രന്നവരും റോഡരികിൽ വെയിൽ വകവയ്ക്കാതെ കാത്തുനിന്നവരും ആവേശത്തിന്റെ തരംഗമായി. അൽപം വൈകി രാവിലെ 11നാണ് രാഹുലുമായി ഹെലി കോപ്റ്റർ എത്തിയത്.
കഴിഞ്ഞ ദിവസത്തെ മഴവെള്ളം ഗ്രൗണ്ടിൽ കെട്ടിക്കിടന്നിരുന്നു. രണ്ടു തൊഴിലാളികളെ വച്ചു വെള്ളം കോരിയിട്ടും തീരുന്നില്ല, അടുത്തുള്ള നിർമാണ സൈറ്റിൽ നിന്ന് തിഥിത്തൊഴിലാളികളും ഇറങ്ങിയപ്പോൾ കാര്യം നടന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി യുടെ നേതൃത്വത്തിൽ രാഹുലി നെ സ്വീകരിച്ചു.
നേരെ ദേശീയപാത വഴി കലവൂരിലെത്തി അവിടെ നിന്നു സമ്മേളന വേദിയായ മണ്ണഞ്ചേരി കാവുങ്കലിലേക്ക്. വഴിയോര ങ്ങളിലെല്ലാം ആൾക്കൂട്ടം കാത്തു നിന്നു. പ്രവർത്തകർ പൂക്കൾ വി തറി സ്വീകരിച്ചു.
രാഹുൽ ഗാന്ധിയുടെ വാഹനം എത്തിയതോടെ കാവുങ്കലിലെ ജനസാഗരം ഇരമ്പി. “രാഹുൽഗാ ന്ധി കീ ജയ്’ മുഴങ്ങി.
11.27ന് രാഹുൽ മൈക്ക് കയ്യി ലെടുത്തു. എൽഡിഎഫിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി യെ വിമർശിച്ചുമായിരുന്നു പ്രസംഗം. ജി.സുധാകരൻ പാർട്ടി വിടാ നുണ്ടായ സാഹചര്യവും കരിങ്കൊടി പ്രതിഷേധക്കാർക്കു നേരെയുണ്ടായ “രക്ഷാപ്രവർത്ത നവുമെല്ലാം വിഷയമായി. ശബ രിമല സ്വർണക്കൊള്ളയിൽ പ്രധാനമന്ത്രി പാലിക്കുന്ന മൗന വും അതിനു പിറകിലുള്ള ഡീലും ആവർത്തിച്ചു. തീപ്പൊരി പ്രസംഗ ത്തിനു കൂട്ടായി ആവേശക്കയ്യടികൾ. ജ്യോതി വിജയകുമാർ പ്രസംഗ പരിഭാഷ നിർവഹിച്ചു. രാഹുൽ വേദി വിടുമ്പോഴേക്കും പ്രവർത്തകർ ഓടിയെത്തി. മടക്കയാത്രയിലും റോഡിന് ഇരു വശത്തും ജനങ്ങൾ കാത്തുനി ന്നു കൈവീശി. 12.20ന് ഹെലി കോപ്റ്റർ പറന്നുയർന്നു, അടു ത്ത സമ്മേളന സ്ഥലമായ കട്ടപ്പനയിലേക്ക്.

Top