ജില്ലയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കും -ഷാജി വി. നായർ
ഷാജി വി. നായർ കളക്ടറായി ചുമതലയേറ്റു
ആലപ്പുഴ ജില്ലയുടെ 60-ാമത് കളക്ട റായി ഷാജി വി. നായർ ചുമതലയേറ്റു. കേരള കേഡറിലെ 2018 ബാച്ച് ഐ.എ .എസ്. ഉദ്യോഗസ്ഥനായ ഷാജി വി. നായർ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റ ഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി രുന്നു. സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ, കൊച്ചി മെട്രപൊളിറ്റൻ ട്രാൻ സ്പോർട്ട് അതോറിറ്റി സി.ഇ.ഒ. തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.
ചുമതലയേറ്റശേഷം കളക്ടറേറ്റിലെ വിവിധ വകുപ്പ് മേധാവികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. എ.ഡി.എം. ബി. ജ്യോതി, ഡെപ്യൂട്ടി കള ക്ടർമാരായ എം.ജെ. മോബി, പി.എൻ. അനി, എം. റഹിം, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ഹുസൂർ ശിരസ്തദാർ (എച്ച്.എസ്.) ഷിബു സി. ജോബ് തുടങ്ങിയവർ പങ്കെടുത്തു.
ജലഗതാഗതവകുപ്പിനെ ജനപ്രിയമാക്കി ആളുകളെ കായൽ വിനോദസഞ്ചാരത്തിലേക്ക് ആകർ ഷിക്കാൻ നേതൃത്വം നൽകിയ വകു ഡയറക്ടർ ഷാജി വി. നായർ ഇനി ജില്ലാ ഭരണകൂടത്തലവൻ. സാധാര ണക്കാർക്കും പോക്കറ്റ് ചോരാതെ കായൽയാത്രയ്ക്ക് അവസരമൊരു ക്കിയത് അദ്ദേഹത്തിന്റെ നേതൃപാടവ മായിരുന്നു.
10 വർഷം ജലഗതാഗതവകുപ്പ് എം.ഡി.യായി ആലപ്പുഴയിൽ പ്രവർ ത്തിക്കാനായതിന്റെ പരിചയസമ്പ ത്തുമായാണ് ഷാജി വി. നായർ ജില്ല യുടെ നായകസ്ഥാനത്തേക്കെത്തു ന്നത്. അനുഭവസമ്പത്തിലൂടെ ജില്ല യ്ക്ക് പുതിയമുഖം സമ്മാനിക്കാനാ കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കളക്ടർ മാതൃഭൂമിയുമായി സംസാരിക്കുന്നു
? പുതിയ ചുമതലയിലാണ് ജില്ലയിലേക്കെത്തുന്നത് ജലഗതാഗതവകുപ്പ് ഡയറക്ടറായി 10 വർഷത്തിലധികം പ്രവർത്തിച്ചതിനാൽ ഭൂമിശാസ്ത്രപരമായി അടുത്തറിയാവുന്നതാ ണ് ആലപ്പുഴ ജില്ലയെ. ഇവിടത്തെ പ്രശ്ന ങ്ങളും ചിരപരിചിതമാണ്. സ്ഥാനം മാറി കൂടുതൽ ഉത്തരവാദിത്വത്തിലേക്ക് എത്തി യെന്നതുമാത്രമാണ് മാറ്റം. ജോലി പുതിയ താണ്. മറ്റു പുതുമകളില്ല.
പുതിയ പദ്ധതികൾ
ജില്ലയുടെ ഭംഗി ആസ്വദിക്കാനാകുന്ന തരത്തിൽ വിനോദസഞ്ചാരപദ്ധതികൾ ആവിഷ്ക്കരിക്കും. എങ്ങനെ ജില്ലയുടെ സൗ ന്ദര്യം കൂട്ടി സഞ്ചാരികളുടെ മനം കവരാ നാകുമെന്നത് പരിശോധിക്കും. പ്രധാനയി ടങ്ങളെല്ലാം കൂടുതൽ വൃത്തിയോടെ പരി പാലിക്കപ്പെടണം. അതിനു മുൻഗണന നൽകും.
അടിസ്ഥാനസൗകര്യ വികസനത്തിന് എന്തു ചെയ്യാനാകുമെന്ന് പരിശോധി ക്കും. ഒപ്പം ഓരോ വകുപ്പിനും ജില്ലയിൽ അനുവദിച്ച പ്ലാൻപദ്ധതിയടക്കമുള്ള തു കയുടെ വിനിയോഗം സംബന്ധിച്ച വിശ ദാംശങ്ങൾ പരിശോധിക്കും. വിനോദസ ഞ്ചാര അടിസ്ഥാനവികസനം പ്രധാനപ്പെ ട്ടതാണ്.
ആദ്യ മുൻഗണന
സ്കൂൾ തുറക്കൽ, കാലവർഷപ്രതി രോധ മുന്നൊരുക്കം എന്നിവയ്ക്കാണ് അടിയന്തരപ്രാധാന്യം. കുറഞ്ഞ സമയ ത്തിനുള്ളിൽ ഇവ പൂർത്തിയാക്കണം.
ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പു കളുടെ യോഗം ചേർന്ന് സ്ഥിതിഗതി കൾ വിലയിരുത്തിയിട്ടുണ്ട്.
കടലേറ്റം പ്രതിരോധിക്കണം, കുട്ടനാട്ടി ലെ വെള്ളക്കെട്ടു പരിഹരിക്കണം. തോട്ടപ്പ ള്ളി സ്പിൽവേ തുറക്കാനും പൊഴിയിൽ നി ന്ന് മണ്ണുനീക്കാനും വേണ്ട ക്രമീകരണമൊരു ക്കാൻ മേജർ, മൈനർ ഇറിഗേഷൻ വകുപ്പി ന്റെയും കെ.എം.എം.എലിന്റെയും യോഗം ചൊവ്വാഴ്ച വിളിച്ചിട്ടുണ്ട്. തീരത്ത് കടൽഭിത്തിനിർമാണ പുരോഗതി വിലയിരുത്തും. കടൽഭിത്തിയില്ലാത്ത സ്ഥലത്ത് താത്കാലി കസംവിധാനം ആലോചിക്കും. പാടശേഖര ങ്ങളിലെ മടവീഴ്ച, ബണ്ടുകളുടെ പ്രശ്നം തുട
ങ്ങിയവ പരിശോധിക്കും. വെള്ളപ്പൊക്കമു ണ്ടായാൽ ആളുകളെ മാറ്റിത്താമസിപ്പിക്കാ നുള്ള സൗകര്യം വിലയിരുത്തിയിട്ടുണ്ട്. കേ ന്ദ്രസേനയുടെ സഹായത്തോടെ 28-ന് മോ ക്ഡ്രിൽ നടത്തും.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെ ട്ട് സ്കൂൾ പരിസരം വൃത്തിയാക്കൽ, ഫിറ്റ്ന സ് പരിശോധന, ഡ്രൈവർമാരുടെ ഫിറ്റ്ന സ്, ഭക്ഷണം പാചകം ചെയ്യുന്നത്, ബസു കളുടെ സുരക്ഷ, ട്രാഫിക് നിയന്ത്രണമെ ല്ലാം ചർച്ചചെയ്തിട്ടുണ്ട്. ഇതിനുള്ള മുന്നൊ രുക്കത്തിനാണ് ആദ്യം പ്രാധാന്യം നൽകി യത്.
വേമ്പനാട്ടുകായൽ ശുചീകരണം
വേമ്പനാട്ടുകായൽ ശുചീകരണവു മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ജില്ല ഭരണകൂടം തുടങ്ങിയിരുന്നു. പഠന റിപ്പോർട്ടുകൾ വിലയിരുത്തിയശേഷം ഓരോ ഘട്ടത്തിലും നടപ്പാക്കാനാകുന്ന പ്ര വർത്തനങ്ങളെക്കുറിച്ച് പരിശോധിക്കും. ജലാശയം ശുദ്ധമായി പരിപാലിക്കുകയെ ന്നതാണ് സമീപനം.
നഗരത്തിലെ കനാൽ സൗന്ദര്യവത്കരണം
നഗരത്തിലെ കനാലുകളും കടപ്പുറവും സൗന്ദര്യവത്കരിക്കുന്ന സ്വദേശ് ദർശൻ
2.0 പദ്ധതിയിൽ നിർമാണം പുരോഗമി ക്കുന്നുണ്ട്. അതിന്റെ കരാറുകാരന്റെയും ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെൻറ് സൊ സൈറ്റിയുടെയും യോഗം ചേരും. പോളനീക്കി കനാലും തീരങ്ങളും പരി പാലിക്കണം. ഇത് സ്പോൺസർഷിപ്പിലൂടെ യും മറ്റും നടത്താനാകും.
വള്ളംകളി മുന്നൊരുക്കം നെഹ്റുട്രോഫി വള്ളംകളിക്കുള്ള പ്രവർ ത്തനം അടുത്തയാഴ്ച തുടങ്ങണമെന്നാണ് ആഗ്രഹം. ഇതിനായി ബന്ധപ്പെട്ട വകുപ്പു കളുടെ യോഗം വിളിക്കും. അതിൽ കണ ക്കുകൾ അംഗീകരിച്ച് പുതിയ കമ്മിറ്റി ചേരണം. ഓഗസ്റ്റ് 22-ന് വള്ളംകളിയെന്ന തരത്തിലാകും മുന്നൊരുക്കം.
ജലഗതാഗതവകുപ്പിലെ മാറ്റങ്ങൾ
പുരവഞ്ചി സഞ്ചാരത്തിൽനിന്ന് ഒരു മാറ്റം എന്നതരത്തിലാണ് ജലഗതാഗത വകുപ്പിന്റെ വിനോദസഞ്ചാര സർവീസു കൾ തുടങ്ങിയത്. സാധാരണക്കാർക്ക് അധികം പണം ചെലവാക്കാതെ ഒറ്റദിവ സം കായൽസവാരി ആസ്വദിപ്പിക്കുകയാ ണ് ലക്ഷ്യമിട്ടത്. ആളുകൾ അതു സ്വീക രിച്ചു.

