തണ്ണീർമുക്കം മേഖലയിൽ ബിഎസ്എൻഎൽ നെറ്റ്വർക്ക് പ്രശ്നം രൂക്ഷം

തണ്ണീർമുക്കം മേഖലയിൽ ബിഎസ്എൻഎൽ നെറ്റ്വർക്ക് പ്രശ്നം രൂക്ഷം
Share Email

മുഹമ്മ: തണ്ണീർമുക്കം മേഖല യിൽ ബിഎസ്എൻഎൽ നെറ്റ് വർക്ക് പ്രശ്നം രൂക്ഷമെന്ന് പരാതി. തണ്ണീർമുക്കം സ്കൂൾ കവലയ്ക്ക് പടിഞ്ഞാറ് ആൽത്തറ-ചാ ലിപ്പള്ളി റോഡിലെ ആശാൻ കവല, ചാത്തൻതറ ജംക്ഷൻ, പാലത്തിങ്കൽ പാലം എന്നിവിട ങ്ങളിൽ കഴിഞ്ഞ 2 വർഷമായിട്ട് ബിഎസ്എൻഎൽ നെറ്റ് വർക്ക് കവറേജ് ഇല്ലാത്തത് ഫോൺ ഉപഭോക്താക്കളെ വലയ്ക്കുക യാണ്. മണവേലി ടവറിലെ 4 ജി സിഗ്നലിന്റെയും കട്ടച്ചിറ ടവറിലെ 3 ജി സിഗ്നലിന്റെയും ബോർഡർ ആയതിനാലാണ് കവറേജ് ലഭി ക്കാത്തത് എന്നാണ് കസ്റ്റമർ കെയറിൽ ബന്ധപ്പെടുമ്പോൾ ഉപഭോക്താക്കളോടു മുൻപ് പറ ഞ്ഞിരുന്നത്. എന്നാൽ മണവേലി, കട്ടച്ചിറ, പന്നുവേലി ടെംപിൾ, തണ്ണീർമുക്കം സർക്കിൾ എന്നീ നാല് ടവറും ഇപ്പോൾ മേക്ക് ഇൻ ഇന്ത്യ സാങ്കേതിക വിദ്യ വഴി 4 ജി ആയി അപ്ഗ്രേഡ് ചെയ്തി ട്ടും ഇവിടെ നെറ്റ് വർക്ക് കവറേജ് പ്രശ്നം മുൻപത്തേക്കാൾ വീ ണ്ടും അതിരൂക്ഷമായി. ഇപ്പോൾ 4ജിയും 2ജിയും ഇല്ലാത്ത അവ സ്ഥയിലാണ് പ്രദേശവാസികൾ. കൃത്യമായ അകലത്തിൽ 4 ടവർ ഉണ്ടായിട്ടും എന്താണ് ഇവിടെ കവറേജ് ലഭിക്കാത്തത് എന്ന ചോദ്യത്തിന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ വ്യക്തമായ മറുപ ടിയില്ലാതെ ഇരുട്ടിൽ തപ്പുകയാ ണെന്നും കസ്റ്റമർ കെയറിൽ റജിസ്റ്റർ ചെയ്യുന്ന പരാതികൾ യഥാസമയം അന്വേഷിച്ച് പരിഹരിക്കാതെ അത് തൊട്ടടുത്ത ദിവ സം തന്നെ ക്ലോസ് ചെയ്യുന്നതായും ആക്ഷേപമുണ്ട്.

Share Email
Top