തീവണ്ടിയിൽ നിന്നു വീണയാൾ മരിച്ചു
ചേർത്തല: തീവണ്ടിയിൽനിന്നു വീണ് വണ്ടിക്കും പ്ലാ റ്റ്ഫോമിനുമിടയിൽ കുടുങ്ങിയ വയോധികൻ മരിച്ചു.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചത് ഒന്നോടെയാണ് അപകടം. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നീർക്കുന്നം പഞ്ചായത്ത് കോളനിയിൽ അബ്ദുൾ സലാം (70) ആണ് മരിച്ചത്. കണ്ണൂർ ആലപ്പുഴ എക്സ്പ്രസ് ചേർതലയിൽ നിർത്തിയശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അബ്ദുൾ സലാം വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടു ങ്ങിയത്. ഉടൻ ചങ്ങല വലിച്ച് വണ്ടിനിർത്തിയെങ്കിലും ആളുകൾക്ക് അദ്ദേഹത്തെ പുറത്തെടുക്കാനായില്ല.
ചേർത്തല അഗ്നിരക്ഷാസേനയും പോലീസുമെത്തി ട്രെയിൻ പിന്നോട്ടെടുപ്പിച്ചശേഷം ഏറെനേരം പ ണിപ്പെട്ടാണ് അദ്ദേഹത്തെ പുറത്തെടുത്തത്. കാൽ പ്പത്തിക്കും ശരീരമാസകലവും പരിക്കേറ്റ ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമെ ത്തിച്ചെങ്കിലും മരിച്ചു. അബ്ദുൾസലാമും ഭാര്യസു ബൈദയും കോഴിക്കോട്ടാണ് താമസം. കോഴിക്കോട് ഫറൂഖിലുള്ള വീട്ടിൽ നിന്ന് അമ്പല പ്പുഴ നീർക്കുന്നത്ത് താമസിക്കുന്ന സഹോദരങ്ങളെ കാണാൻ ആലപ്പുഴയിലേക്കു വരുമ്പോഴായിരുന്നു അപകടം. സഹോദരങ്ങൾ: ആബിദ, മാരിയത്ത്, ഹം സത്ത്, പരേതയായ നസീമ.

