തോറ്റാലും ജയിച്ചാലും രാജേന്ദ്രപ്രസാദ് പറഞ്ഞാൽ പറഞ്ഞതാ
മുഹമ്മ കായിപ്പുറത്ത് തൊഴിലുറപ്പു തൊഴിലാളി സ്ത്രീകൾ ജോലികഴിഞ്ഞ് വിശ്രമിക്കുകയാണ്. അതി നിടയിലേക്കാണ് യു.ഡി. എഫ്. സ്ഥാനാർഥി കെ .ആർ. രാജേന്ദ്രപ്രസാദ് നട ന്നെത്തിയത്. സ്ഥാനാർഥിയെ കണ്ടയുടനെ നിലത്തി രുന്ന വത്സല ഒരാവശ്യം ഉന്നയിച്ചു. “നടക്കാൻ വയ്യ. ഒരു മുച്ചക്ര സൈക്കിൾ തന്നു സഹായിക്കണം . രാജേന്ദ്രപ്രസാദ് അവർ ക്കൊപ്പം അവിടെ ഇരുന്നി ട്ടു പറഞ്ഞു. “ഞാൻ ജയി ച്ചാലും തോറ്റാലും മുച്ചക്ര സൈക്കിൾ തരും. അത് എന്റെ വാക്കാ’ വത്സല യ്ക്കു സന്തോഷം.
ഇതിനിടെ മറ്റൊരു സ്ത്രീ ഓടിവന്നു. തൊഴിലുറപ്പിൽ ജോലി നൽകുന്നത് രാഷ്ട്രീയം നോക്കിയാണ്. സി.പി.എമ്മുകാർക്കും സി.പി.ഐ.ക്കാർക്കുമാ ണ് തൊഴിൽ നൽകുന്നത്’ -കൃഷ്ണമ്മ എന്നു പരിചയപ്പെടുത്തിയ സ്ത്രീക്കു പരാതി. ജയിച്ചുവ ന്നാൽ, എല്ലാവരെയും ഒരുപോലെ പരിഗണിക്കാമെന്ന് രാജേന്ദ്രപ്രസാദിന്റെ ഉറപ്പ്. എല്ലാവ രെയും പേരു ചോദിച്ച് പരിചയപ്പെട്ടായിരുന്നു വോട്ടഭ്യർഥന. ഇതിനിടെ തൊഴിലുറപ്പു പദ്ധതി യിൽ കേന്ദ്രം കൊണ്ടുവന്ന മാറ്റവും ചർച്ചയായി. എല്ലാവർഷവും 100 തൊഴിൽദിനം ഞങ്ങൾ ക്കു കിട്ടിയിരുന്നു. ഇത്തവണ അതു കിട്ടിയില്ല. ആര് അധികാരത്തിൽ വന്നാലും ഞങ്ങൾ ക്കു പണി കിട്ടിയാ മതി. തൊഴിലാളികൾ പരാതിക്കെട്ടഴിച്ചപ്പോൾ രാജേന്ദ്രപ്രസാദും യോജി ച്ചു. തൊഴിലാളികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്തശേഷമായിരുന്നു മടക്കം. കക്ക, കയർ, തൊഴിലാളികളെയും കണ്ട് വോട്ടുതേടി. ക്ലബ്ബുകളിൽ കയറി യുവ വോട്ടർമാരെയും കണ്ടു.

