നാശത്തിന്റെ വക്കിൽ കുളക്കോഴിച്ചിറ ബോട്ട് ജെട്ടി
വേമ്പനാട് കായലിന്റെ പടിഞ്ഞാറൻ തീരത്തെ മുഹമ്മ കുളക്കോഴിച്ചിറ ബോട്ട് ജെട്ടി വികസനം തേടുന്നു. നിരവധി വി നോദസഞ്ചാരികൾ ആശ്രയിക്കു ന്ന ചെറിയ ഈ ബോട്ട് ജെട്ടി നാശത്തിന്റെ വക്കിലാണ്.
അടിസ്ഥാന സൗകര്യ വികസന മില്ലാതെ, അവഗണനയുടെ തീര ത്താണ് കുളക്കോഴിച്ചിറബോട്ടുജെട്ടി. ഏറെക്കാലമായി ജലഗതാ ഗത വകുപ്പിന്റെ സർവീസ് ബോ ട്ടുകൾ ജെട്ടിയിലേക്ക് എത്താറേ യില്ല. നിലവിൽ ഹൗസ് ബോട്ടു കൾ മാത്രമാണ് ഇവിടെ യാത ക്കാരുമായി എത്തുന്നത്.
കായൽ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന ഒന്നാണ് ജെട്ടിയുടെ വികസന മെന്നത്. ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയ പാതിരാമണൽ ദ്വീപിന് സമീപമായതിനാൽ ഈ ജെട്ടിയുടെ പ്രാധാന്യം ചെറുതല്ല. കായലിന്റെ കിഴക്കൻ മേഖല യിൽ നിന്നും ഇക്കരയിലേക്ക് പ്രകൃതിഭംഗി ആസ്വദിക്കുന്നതി നും നാടൻ വിഭവങ്ങൾ രുചിച്ചറി യാനും ഒട്ടനവധി പേർ എത്തി ച്ചേരുന്നത് ഈ ജെട്ടി വഴിയാണ്.
ജെട്ടിയുടെ പുനരുദ്ധാരണ ത്തിന് പഞ്ചായത്ത് മുഖേന വിക സന പദ്ധതി നടപ്പാക്കുമെന്ന് മുഹമ്മ പഞ്ചായത്ത് 2-ാം വാർഡ് അംഗം വി.എം.സുഗാന്ധി പറഞ്ഞു. ഇതോടൊപ്പം പ്രാദേശിക ടൂറിസം വികസന പദ്ധതികളും ആവിഷ്ക്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

