പക്ഷിപ്പനി: മുഹമ്മ പഞ്ചായത്തിൽ കള്ളിങ് പൂർത്തിയായി

3026 പക്ഷികളെ കള്ളിങിനു വിധേയമാക്കി മുഹമ്മ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മുഹമ്മ പഞ്ചായ ത്തിൽ വളർത്തു പക്ഷികളെ ദയാവധം ചെയ്തു മറവു ചെയ്യു ന്ന പ്രധാന നടപടി (കള്ളിങ്) പൂർത്തിയായി. പഞ്ചായത്തിൽ പക്ഷിപ്പനി ആദ്യം റിപ്പോർട്ട് ചെയ്ത

ഏഴാം വാർഡ് ഉൾപ്പെ ടെ 4 വാർഡുകളിൽ നിന്നായി 3026 പക്ഷികളെയാണ് കള്ളിങിന് വിധേയമാക്കിയത്. കോഴി,താ റാവ്, കാട, പാത്തത്താറാവ്, ലവ് ബേർഡ്സ് എന്നീ പക്ഷികളെ കള്ളിങ് നടത്തിയതിന് പുറമേ 573 മുട്ടകളും നശിപ്പിച്ചു. ഇന്നലെ രാവിലെ 8ന് ആരംഭിച്ച കളളിങ് വൈകിട്ട് 6 നാണ് സമാപിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ പക്ഷിപ്പനി ദ്രുതകർമസേന ചാർ
ജ് ഓഫിസർ ഡോ. സംഗീത് നാ രായണൻ, ടീം ലീഡർമാരായ ഡോ.അബ്ദുൽ ജലീൽ, ഡോ.ഹ രികൃഷ്ണൻ, ഡോ.സൂരജ്, ഡോ .അഞ്ജന, മുഹമ്മ മൃഗാശുപത്രി

സീനിയർ വെറ്ററിനറി സർജൻ ഡോ.മേരി ലിഷി എന്നിവർ നേതൃത്വം നൽകി.

Top