പഠനോപകരണ വിതരണം

പഠനോപകരണ വിതരണം
Share Email

26 May 2026
മുഹമ്മ: കരപ്പുറം കക്കാവ്യവസായ സഹകരണ സംഘം നേതൃത്വത്തിൽ സംഘാംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സംഘം പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പഠനോപകരണ വിതരണവും അദ്ദേഹം നിർവഹിച്ചു. ആലപ്പുഴ ജില്ലാ കക്കാത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ.സുരേന്ദ്രൻ, കക്കാ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറി കെ.ഡി. വേണു, ബോർഡ് മെമ്പർമാരായ സി.കെ.ചിദംബരൻ, കെ.കെ.മോഹനൻ,കെ.സി. ബാജി, സെക്രട്ടറി ഇൻ ചാർജ് പി.ബി.ശശിധരൻ, അജയൻ, അശ്വിൻ, സംഘാംഗങ്ങളായ സർജി, ഓമനക്കുട്ടൻ, ഹരീഷ് എന്നിവരും പങ്കെടുത്തു.

Share Email
Top