പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കാവടി മഹോത്സവം ഭക്തിസാന്ദ്രമായി
മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമീ ക്ഷേ ത്രത്തി ലെ വിഷു മ ഹോ ത്സവ ത്തിന്റെ ആ റാം ദിനത്തിൽ നടന്ന തൃക്കാവടി മഹോത്സവം ഭക്തജ നസാന്നിധ്യം കൊണ്ടും ആചാരപ്പൊലിമ കൊണ്ടും ഭക്തിസാന്ദ്രമായി.
മുഹമ്മ ആര്യക്കര ഭഗവതീക്ഷേത്രത്തിൽനിന്നാരംഭി ച്ച തൃക്കാവടി ഘോഷയാത്ര മുഹമ്മ ജങ്ഷൻ വഴി കര യോഗം ജങ്ഷനിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളും സ്ത്രീകളും കാവടിയേന്തി സുബ്രഹ്മണ്യ സ്തോത്രങ്ങൾ ഉരുവിട്ടാണ് ഘോഷയാത്രയിൽ അണിചേർന്നത്. ആര്യക്കര ക്ഷേ ത്രം മേൽശാന്തി ബിജു ശാന്തിയുടെ കാവടി പൂജയ്ക്കുശേ ഷം പുറപ്പെട്ട ഘോഷയാത്ര പള്ളിക്കുന്ന് ക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്രം മേൽശാന്തി രജീഷ് കാവടികൾ ഏറ്റുവാങ്ങി.

