പള്ളിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം

പള്ളിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തെപ്പറ്റി ധാരാളം ഐതീ ഹ്യങ്ങൾ നിലവിലുണ്ട്. ഈ ക്ഷേത്രം നിൽക്കുന്നത് പ്രദേശത്തെ മറ്റ് പുരയിടങ്ങളിൽനിന്നും വ്യത്യസ്തമായി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ്. ഈ കുന്നിന് ചുറ്റുമുള്ള പ്രദേശം ചൊരിമണൽ നിറഞ്ഞ നിരപ്പായ സമതലമാണ് എന്നതുതന്നെ ഒരത്ഭുതമാണ്. കുന്നിൻ മുകളിലെ മണലിനും പ്രത്യേകതയുണ്ട്. സമീപത്തെ പുരയിടങ്ങളിലെ മണ്ണുമായി ഈ മണ്ണിന് വ്യത്യാസമുള്ളതായിട്ടാണ് കാണപ്പെടുന്നത്. തിരുവിതാംകൂർ രാജാവ് നാടു സന്ദർശിച്ചയവസരത്തിൽ താമസിച്ച ഒരു കൊട്ടാരം ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കൊട്ടാരം പണിയുന്നതിനുള്ള മണ്ണ് ചെങ്ങളത്തുനിന്നും കൊണ്ടു വന്ന താണെന്നും പറയപ്പെടുന്നു. രാജാവ് പള്ളികൊണ്ട് കുന്ന് ആകയാൽ ആണ് പള്ളിക്കുന്നെന്ന് പേരുവന്നതെന്ന് കരുതപ്പെടുന്നു.
– പള്ളിക്കുന്ന് പ്രദേശത്തു പണ്ടുകാലത്തു കുശവന്മാർ താമസിച്ചിരു ന്നതായും ചെങ്ങളത്തുനിന്നും കൊണ്ടുവന്ന മണ്ണും ഈ പ്രദേശത്തെ മണ്ണും ചേർത്ത് അവർ മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നതായും ഇത്തര ത്തിൽ നിർമ്മിച്ചിരുന്ന മൺപാത്രങ്ങൾക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്ന തായും പറയപ്പെടുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്രം അഗ്നിക്ക് ഇരയായതായി പറയ പ്പെടുന്നു. ക്ഷേത്രം നശിച്ചതോടെ മനഃസ്താപം പൂണ്ട ശാന്തിക്കാരൻ വിഗ്രഹം പിഴുതെടുത്തു ഒരു വാർപ്പിൽ വെച്ചു വേമ്പനാട്ടുകായലിൽ ഒഴുക്കിയശേഷം ജീവനൊടുക്കിയെന്നാണ് കഥ. കായൽത്തിരമാലക ളിലൂടെ വാർപ്പും വിഗ്രഹവും നടുക്കായലിലെത്തി വെള്ളത്തിൽ മുങ്ങിക്കിടന്നു. തിരുവിതാംകൂറിലെ അനന്തൻകാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ വില്വമംഗലം സ്വാമിയാർ സഞ്ചരിച്ചിരുന്ന വള്ളത്തിന്റെ കഴുക്കോൽ വിഗ്രഹത്തിൽ തട്ടുകയും വെള്ളത്തിന് മുകളിൽ രക്തം പടരുകയും ചെയ്തു. വിഷ്ണുഭക്തനായ സ്വാമിയാർ കായലിൽ ഇറങ്ങി വാർപ്പും വിഗ്രഹവും കണ്ടെടുത്തു. തുടർന്ന് അദ്ദേഹം മന്ത്ര ജപത്തോടെ വാർപ്പും വിഗ്രഹവും കായൽജലത്തിന് മീതെ കറക്കി വിട്ടു. ഈ വിഗ്രഹം അടങ്ങിയ വാർപ്പുചെന്ന് അടുത്ത തീരത്തിന് സമീപം കിഴക്കോട്ട് ദർശനമായി പണിപൂർത്തിയായിക്കിടന്നിരുന്ന ഒരു ക്ഷേത്രം ഉണ്ടായിരുന്നു. വാർപ്പിൽ ഒഴുകിയെത്തിയ വിഗ്രഹം ഈ
ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിക്കുകയാണു ണ്ടായത്. ഇങ്ങനെ ഭഗവാന്റെ വിഗ്രഹം വാർപ്പിൽ ഒഴുകിയെത്തിയ തീരമാണ് പിന്നീട് തിരുവാർപ്പ് എന്നപേരിൽ അറിയപ്പെട്ടത് എന്നാണ് ഐതീഹ്യം.
പള്ളിക്കുന്ന പ്രദേശത്തു ബുദ്ധമതവിശ്വാസികൾ ഉണ്ടായിരുന്ന തായും പറയപ്പെടുന്നു. ‘പള്ളി’ എന്ന വാക്ക് ബുദ്ധവിഹാരങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അതിൽനിന്നാണ് “പള്ളിക്കുന്ന്’ എന്ന പേര് ഉത്ഭവിച്ചതെന്നും ചിലർ പറയുന്നു.

Top