പാചകവാതകക്ഷാമം: പുരവഞ്ചികളിലേക്കുള്ള ഭക്ഷണപാചകവും വിറകടുപ്പിലേക്ക്

ആലപ്പുഴ പശ്ചിമേഷ്യൻ യുദ്ധ ത്തെത്തുടർന്നുണ്ടായ പാചക വാതകക്ഷാമത്തിൽ അടച്ചുപൂ ട്ടലിന്റെ വക്കിൽനിന്നു കരകയ റാൻ വിവിധ മാർഗങ്ങളുമായി പുരവഞ്ചികൾ. പുരവഞ്ചികളി
ലെ പ്രധാന ആകർഷണമായ ലൈവ് പാചകത്തിൽനിന്ന് വിറ കടുപ്പിലെ പാചകത്തിലേക്കു മാ റിയിരിക്കുകയാണ് പലരും. കര യിലും കരയോടു ചേർന്നുള്ള വീടുകളിലുമാണ് പുരവഞ്ചിക ളിലെ അതിഥികൾക്കുള്ള ഭക്ഷ ണം തയ്യാറാക്കുന്നത്. കരയിൽ പാചകം ചെയ്തതിനുശേഷം പു രവഞ്ചിയിലെത്തിച്ച് സഞ്ചാരി കൾക്കു നൽകും. നാളുകളായി സഞ്ചാരികൾ കാര്യമായി ആല പ്പുഴയിലേക്ക് എത്തിയിരുന്നില്ല. വിഷു അവധിയായതിനാൽ മേ ഖലയിൽ ചെറിയ അനക്കം ച്ചു തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെ ടുപ്പു കഴിഞ്ഞതിനാൽ യാത്ര തായുള്ള അന്വേഷണങ്ങൾ എത്തുന്നുണ്ട്. അതിനാൽ പുര വഞ്ചി ഉടമകൾ ചെറിയ ആശ്വാ സത്തിലാണ്. എന്നാൽ, പാച കവാതകക്ഷാമത്തിന് പരിഹാ രം കാണാൻ അധികൃതർ ശ്രമി ക്കുന്നില്ലെന്ന് പുരവഞ്ചി ഉടമക ളുടെ സംഘടനാ പ്രതിനിധികൾ പറയുന്നു.

പാചകവാതകപ്രതിസന്ധി കടുത്തതിനെത്തുടർന്ന് സർവീസ് നിർത്തിവെക്കേണ്ട അവസ്ഥയിലായിരുന്നു പുരവഞ്ചി ഉടമകൾ. പുരവഞ്ചിമേഖലയിൽ മികച്ച വരുമാനം ലഭിക്കുന്ന സീസണാണിപ്പോൾ. വിദേശസ ഞ്ചാരികൾ ഉൾപ്പെടെ ധാരാളം ആളുകൾ ഇപ്പോൾ ആലപ്പു ഴയിലേക്ക് എത്തേണ്ടതാണ്. എന്നാൽ, യുദ്ധത്തെത്തുടർ ന്ന് വിദേശങ്ങളിൽനിന്നുൾപ്പെ ടെ മുൻകൂട്ടി നടത്തിയ പല ബുക്കിങ്ങുകളും റദ്ദാക്കിയിരു ന്നു. ആഭ്യന്തരസഞ്ചാരികളാ ണ് ഇനി കൂടുതൽ എത്താൻ സാധ്യത. എന്നാൽ, പാചക വാതകം ഇല്ലാത്തതിനാൽ കൂ ടുതൽ ബുക്കിങ്ങുകളും എടു ക്കാൻ സാധിക്കാത്ത അവസ്ഥ യിലാണ്. സിവിൽ സപ്ലൈസ് വകുപ്പിന് പുരവഞ്ചി ഉടമകളു ടെ സംഘടന പരാതിനൽകിയിരുന്നു. എന്നാൽ, ജില്ലാ ഭരണ കൂടം പ്രശ്നത്തിൽ ഇടപെടാത്ത തിനാൽ പുരവഞ്ചികൾക്ക് പാ ചകവാതകം ലഭിക്കുന്നില്ല. വി റകടുപ്പിൽ പാചകം ചെയ്യാൻ സാധിക്കാത്തവർ നിലവിൽ ഒരു സിലിൻഡറിന് 5,000 രൂപ ത് കരിഞ്ചന്തയിൽനിന്നു വാ ങ്ങിയാണ് മുൻകൂട്ടി സ്വീക രിച്ച ചില ബുക്കിങ്ങുക ളും പൂർത്തിയാക്കുന്നത്. പ്രതിസ ന്ധി ഗുരുതരമായിട്ടും ടൂറിസം വകുപ്പിൽനിന്ന് ഒരുവിധത്തി ലുള്ള ഇടപെടലുകളും സഹാ യങ്ങളും ഇല്ലെന്നും പുരവഞ്ചി ഉടമകളുടെ സംഘടനാ ഭാരവാ ഹികൾ പറയുന്നു.

Top