പാവപ്പെട്ടവരുടെയും വിധവകളുടെയും ശുശ്രൂഷയാണ് ക്രൈസ്തവ ചൈതന്യം: മാർ ജോസഫ് പെരുന്തോട്ടം
ആലപ്പുഴ: പാവപ്പെട്ടവരുടെയും വിധവകളുടെയും ശുശ്രൂഷയാണ് ക്രൈസ്തവ ചൈതന്യമെന്ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം. അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തി ന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി ആലപ്പുഴ പുത്തനങ്ങാടിയിൽ പ്രവർത്തിക്കുന്ന കരുണാലയ ഹോസ്പീസിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ കരുണാർദ്ര സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു എന്ന അഗതികളുടെ സഹോദരിമാരുടെ സന്യാസസമൂഹത്തിന്റെ ആപ്തവാക്യം അന്വർഥമാക്കുമാറാണ് ഈ കരുണാലയം നിലകൊള്ളുന്ന ത്. സഭയിൽ ഹയരാർക്കി അനുസരിച്ച് പാവപ്പെട്ടവരുടെയും വിധവകളുടെയും ശുശ്രൂഷയ്ക്കു വേണ്ടിയിട്ടാണ് അപ്പസ്തോലന്മാർ ഡീക്കന്മാരെ തെരഞ്ഞെടുത്തത്. അതാണ് ക്രൈസ്തവചൈതന്യം. ആ ശു ശ്രൂഷ ഇന്നും സഭ തുടരുന്നത് ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയുമാണെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
എസ് ഡി ചങ്ങനാശേരി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദീപ്തി ജോസ് അധ്യക്ഷത വഹിച്ചു. എ.ഡി. തോമസ് എംഎൽഎ, പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാപള്ളി വികാരി ഫാ. മാത്യു നടമുഖത്ത്, ഫാ ജയിം സ് അത്തിക്കളം, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, വാർഡ് കൗൺസിലർ ബിന്ദു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

