പോറ്റിക്കവല-മരുത്തോർവട്ടം കവല റോഡ്ടാർവില വർധന; നിർമാണം നിലച്ചു

റോഡ് പുനർനിർമാണത്തിനായി പൊളിച്ചത് 4 മാസം മുൻപ്
മുഹമ്മ: തണ്ണീർമുക്കം പഞ്ചായ ത്തിലെ പോറ്റിക്കവല-മരു ത്തോർവട്ടം കവല റോഡിന്റെ ടാറിങ് അനന്തമായി നീളുന്നതു പ്രദേശവാസികൾക്കു ദുരിതമാ കുന്നു. ഒട്ടേറെ വാഹനങ്ങളും കാൽനടയാത്രികരും സഞ്ചരിക്കു ന്ന തിരക്കേറിയ റോഡ് 4 മാസം മുൻപാണ് പുനർനിർമാണത്തിനായി പൊളിച്ചത്.
നിലവിൽ റോഡിലൂടെ സഞ്ചരി ക്കണമെങ്കിൽ യാത്രക്കാർക്ക് അൽപം മെയ്യഭ്യാസം വേണമെന്നതാണ് സ്ഥിതി.
ടാറിങ്ങിനു മുന്നോടിയായി വിരിച്ച കരിങ്കൽമെറ്റൽ ഇളകി കിടക്കുന്നതു മൂലം ഇരുചക്രവാഹന യാത്രക്കാരും കാൽനട, സൈക്കിൾ യാത്രികരും തെന്നി വീണ് അപ കടങ്ങളും നിത്യേന ഏറുകയാണ്.
വേനൽ കടുത്തതോടെ വാഹന ങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ റോഡിന്റെ ഉപരിതല ത്തിലുള്ള പൊടി ഉയർന്നു പൊ ങ്ങി സമീപത്തെ വീടുകളിലേ ക്കും കച്ചവടസ്ഥാപനങ്ങളിലേക്കും അടിച്ചുകയറുകയാണ്. ടാറിങ് വൈകുന്നതിനാൽ പൊ ടിശല്യം നാട്ടുകാർക്ക് ആരോഗ്യ ഭീഷണി ഉയർത്തുന്നു. 3 കോടി രൂപ മുടക്കി 2.25 കിലോമീറ്റർ നീളത്തിൽ ബിഎംബിസി നിലവാര ത്തിലാണ് റോഡ് നിർമിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം ടാർ വില കുത്തനെ ഉയർന്നതിനാൽ എസ്റ്റിമേറ്റ് തുക വർധിപ്പിച്ച് നൽകാത്തതിനെ തുടർന്ന് കരാ റുകാരൻ റോഡ് നിർമാണം പാതി വഴിയിൽ നിർത്തിയതായാണ് വി വരം. ഇതിന് പരിഹാരമായി തുക വർധിപ്പിച്ച് നൽകുന്നതിന് സർ ക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ തിരഞ്ഞെടുപ്പ് മാതൃ കാ പെരുമാറ്റച്ചട്ടം നിലവിലുള്ള തിനാൽ വൈകുന്നതായാണ് പൊതുമരാമത്ത് അധികൃതർ പറ യുന്നത്.

Top