ബണ്ട് ഷട്ടറുകൾ ഉയർത്തുന്ന ജോലികൾ അന്തിമഘട്ടത്തിലേക്ക്

മുഹമ്മ • വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറു കൾ യന്ത്രസഹായത്തോടെ ഉയർത്തുന്ന ജോലികൾ അന്തിമ ഘട്ടത്തിലേക്ക്. 5 ഷട്ടറുകളും ഒരു നാവിഗേഷൻ ലോക്കുമാണ് ഇനി അവശേഷിക്കുന്നത്. ഇത് 2 ദിവ സത്തിനുള്ളിൽ തുറക്കുമെന്ന് ജലസേചന വകുപ്പ് ( മെക്കാനി ക്കൽ വിഭാഗം) അസി.എൻജിനീ യർ എസ്.ശങ്കർ അറിയിച്ചു. തണ്ണീർമുക്കം ബണ്ടിൽ ആകെ 90 ഷട്ടറുകളും 4 നാവിഗേഷൻ ലോക്കുകളും ആണ് ഉള്ളത്. ഷട്ട റുകൾ ഘട്ടംഘട്ടമായി തുറക്കുന്ന പ്രവൃത്തികൾ കഴിഞ്ഞ 20നാണ് ആരംഭിച്ചത്. ഷട്ടറുകൾ തുറന്നതിനാൽ വേമ്പനാട്ടുകായലിൽ വേലിയേറ്റ സമയത്ത് നീരൊഴു ക്ക് ശക്തമായിട്ടുണ്ട്. വേമ്പനാട്ടു കായലിന്റെ കൈവഴികളായ കൈത്തോടുകളിലും ഇടത്തോടു കളിലും ഓരുവെള്ളം എത്തിയ തോടെ മുൻപ് അടിഞ്ഞു കിടന്നി രുന്ന മാലിന്യങ്ങൾ ഒഴുകിപ്പോ കാനും തുടങ്ങി. 4 മാസത്തിനു ശേഷം ബണ്ടിന്റെ ഷട്ടറുകൾ തു റന്നതോടെ മീൻക്ഷാമം മൂലം വറുതിയിലായിരുന്ന മത്സ്യത്തൊ ഴിലാളികളും ആഹ്ലാദത്തിലാണ്. കുട്ടനാട്ടിൽ രണ്ടാം കൃഷിക്കായി പാടശേഖരങ്ങൾ ഒരുക്കിയ കർ ഷകർക്കും ബണ്ട് തുറന്നത് പ്രയോജനം ചെയ്യും.

Top