മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം “മകന്റെ നിയമനം മാനുഷിക പരിഗണനയിൽ
03 May 2026
മുഹമ്മ • ജലസേചന വകുപ്പിന് കീഴിൽ ദിവസവേതനാടി സ്ഥാനത്തിൽ ഡജർ ജീവന ക്കാരനായി ജോലിചെയ്തയാളുടെ മകന് ദിവസവേതനത്തിൽ താൽക്കാലിക നിയമനം നൽകാൻ കഴിയു മോയെന്ന് മാനുഷിക പരിഗ ണനയുടെ അടിസ്ഥാന ത്തിൽ തീരുമാനിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത. എറണാകുളം കാക്കനാട്ടുള്ള ഡ്രഡ്ജർ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീ യർക്കാണ് കമ്മിഷൻ നിർദേശം നൽകിയത്. 1994 ഡിസം ബർ 28 മുതൽ 1995 നവംബർ 15 വരെയാണ് ഡജർ നമ്പർ 7 ൽ മുഹമ്മ സ്വദേശി രമണൻ ജോലി ചെയ്തത്. തു ടർന്ന് ഡജർ മുങ്ങിപ്പോവുകയും പരാതിക്കാരന് ജോലി നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ പരാതിക്കാരന് ഒപ്പം ജോലി ചെയ്ത ചിലർക്ക് സ്ഥാപനം ജോലി നൽകി. തനിക്ക് 69 വയസ്സായെന്നും ജോലിയെടുക്കാൻ കഴിയുന്നി ല്ലെന്നും ഭാര്യ രോഗശയ്യയിലാ ണെന്നും തന്റെ മകന് ദിവസവേതനാടിസ്ഥാനത്തിൽ ജോ ലി നൽകിയാൽ തനിക്ക് ജീവി ക്കാൻ കഴിയുമെന്നും പരാതി ക്കാരൻ അറിയിച്ചു.എന്നാൽ താൽകാലിക ജീവനക്കാരെ നിയമിക്കുന്നത് ജോലിയുടെ സ്വഭാവവും അടിയന്തരാവശ്യ വും പരിഗണിച്ചാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. റിപ്പോർട്ട് അംഗീക രിച്ച കമ്മിഷൻ മാനുഷിക പരിഗണനയുടെ അടിസ്ഥാന ത്തിൽ പരാതിക്കാരന്റെ മകന് താൽക്കാലിക നിയമനം നൽ കുന്ന കാര്യം പരിഗണിക്കണ മെന്ന് ആവശ്യപ്പെട്ടു. രമണൻ നൽകിയ ഹർജിയെ തുടർ ന്നാണ് മനുഷ്യാവകാശ കമ്മി ഷന്റെ ഇടപെടൽ.

