മഴക്കാലമെത്തിയിട്ടും പൂർവ ശുചീകരണം എങ്ങുമെത്തിയില്ല
ആലപ്പുഴ: മഴ ശക്തി പ്രാപിച്ചിട്ടും നഗരത്തിലെ മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയില്ല. പ്രധാന തോടുകളടക്കം വൃത്തിയാക്കാൻ ബാക്കിയാണ്. മഴ കനക്കുമ്പോൾ താഴ്ന്ന സ്ഥലങ്ങൾ വെള്ലത്തിലാകും. ശുചീകരണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ നഗരംതന്നെ വെളുക്കെട്ടിലാകും. മുൻകൂട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടില്ലെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണമാണ് ശുചീകരണ പ്രവർത്തനങ്ങൾ വൈകിയത്. നഗരത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത് തന്നെ ദിവസങ്ങൾക്ക് മുമ്പാണ്. നഗരസഭാ പരിധിയിൽ മാത്രം ചെറുതും വലുതുമായ 300ഓളം ഇടത്തോടുകൾ ഉണ്ട്. ഇവയിൽ പകുതിപോലും വൃത്തിയാക്കിയിട്ടില്ല.
പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇടയ്ക്ക് ശക്തമാകുന്ന മഴ പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കുന്നുണ്ട്. തൊഴിലുറപ്പു തൊഴിലാളികളും നഗരസഭയുടെ ശുചീകരണത്തൊഴിലാളികളും പലയിടങ്ങളിലും വൃത്തിയാക്കൽ ജോലികൾ നടത്തുന്നുണ്ടെങ്കിലും ഇത് പൂത്തിയാക്കുന്ന കാര്യം സംശയമാണ്.
വീടുകൾ വെളുപ്പൊക്ക ഭീഷണിയിൽ
പുന്നമട, നെഹ്റുട്രോഫി, പളാത്തുരുത്തി, കരളകം, പാലസ് വാർഡ്, കൈതവന തുടങ്ങിയ മേഖലകളിലെ വീടുകളിൽ ആദ്യമഴയിൽത്തന്നെ വെളം കയറാനുള്ല സാദ്ധ്യത കൂടുതലാണ്
വർഷങ്ങളെടുത്ത് ചെളി കോരിമാറ്റി വൃത്തിയാക്കിയ കനാലുകളിലെല്ലാം പോള തിങ്ങിനിറഞ്ഞു.പോള വാരാനായി നഗരസഭയ്ക്ക് യന്ത്രമുണ്ടെങ്കിലും അത് കൃത്യമായി പ്രവർത്തിപ്പിക്കുന്നില്ല
ഓരോവർഷവും പോളനീക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കിയിട്ടും അതിന്റെ
പ്രയോജനമൊന്നുമില്ല.പോള തിങ്ങിയ ഇടങ്ങൾ ഇപ്പോൾ മാലിന്യം തള്ലൽ കേന്ദ്രമായി മാറിയതായും
ആക്ഷേപമുണ്ട്

