മിന്നുംതാരങ്ങൾക്ക് വരവേൽപ്പ്

മിന്നുംതാരങ്ങൾക്ക് വരവേൽപ്പ്
Share Email

കഞ്ഞിക്കുഴി സംസ്ഥാന സ്കൂൾ ഒളിമ്പിക് സിൽ മെഡൽ നേടിയ താരങ്ങ ളെ വരവേറ്റ് ചാരമംഗലം ഗവ. ഡി വി ഹയർസെക്കൻഡറി സ്കൂൾ. 37 വർഷത്തെ റെക്കോഡ് തകർത്ത് ഇരട്ടസ്വർണ മെഡൽ നേടി വേഗരാജാവായ അതുലും അനാ മികയും നവ്യയും ഗൗരിയുമുൾ പ്പെടെ തിരുവനന്തപുരം മേള യിൽ പങ്കെടുത്ത എല്ലാ വിദ്യാർ ഥികൾക്കും പഞ്ചായത്തും സ് കൂൾ പിടിഎയും വർണോജ്വല മായ വരവേൽപ്പ് നൽകി. കായി കപ്രതിഭകളെ തുറന്ന വാഹന ത്തിൽ വാദ്യമേളങ്ങളുടെയും ഇരു ചക്രവാഹനങ്ങളുടെയും കുട്ടിക ളുടെയും അകമ്പടിയോടെ കഞ്ഞിക്കുഴിയുടെ വിവിധ ഭാഗ ങ്ങളിലൂടെ ആനയിച്ചു.
വിവിധ കേന്ദ്രങ്ങളിൽ താരങ്ങ ൾക്ക് വലിയ വരവേൽപ്പാണ് നൽ കിയത്. കയർ തൊഴിലാളികളും കർഷകരും കുടുംബശ്രീ സ്വാ ശ്രയ സംഘപ്രവർത്തകരും ക്ലബ്ബുകളും ജേതാക്കളെ ഹാരമ ണിയിച്ചും പുഷ്പവൃഷ്ടി നടത്തി യും സ്വകീരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേ യൻ, പിടിഎ പ്രസിഡന്റ് എം ടി ഗിരിപ്രസാദ്, വൈസ്പ്രസിഡന്റ് അഡ്വ. എം സന്തോഷ്കുമാർ, സ് കൂൾ പ്രിൻസിപ്പൽ രശ്മി, പ്രധാ ധനാധ്യാപിക മിനി, കായികാധ്യാ പകരായ ബ്രിജിത്, വിനയചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ അസി. സെക്രട്ടറി പി രാജീവ് എന്നിവർ ചേർന്ന് കാ യിക പ്രതിഭകളെ സ്വീകരിച്ചു.


സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടിയ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ കായികതാരങ്ങൾക്ക് സ്കൂളിൽ നൽകിയ സ്വീകരണം

Share Email
Top