മുഹമ്മ-കുമരകം ഫെറി, വാഹനം കയറ്റാനാകാത്ത ബോട്ട്; വട്ടംകറങ്ങി യാത്രക്കാർ

മുഹമ്മ-കുമരകം ഫെറി, വാഹനം കയറ്റാനാകാത്ത ബോട്ട്; വട്ടംകറങ്ങി യാത്രക്കാർ
Share Email

07 May 2026
മുഹമ്മ -കുമരകം ഫെറിയിൽ കേടായ ബോട്ടിനുപകരം സർവീസ് നടത്താൻ കൊണ്ടുവന്ന ബോട്ടിൽ ഇരുചക്രവാഹനങ്ങൾ കയറ്റാൻ സൗകര്യമില്ല. ഇതി നാൽ ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ഇരുചക്രവാ ഹനത്തിൽ ജോലിക്ക് പോകുന്ന വർ വട്ടം കറങ്ങുന്നു.
മുമ്പ് സർവീസ് നടത്തിക്കൊ ണ്ടിരുന്ന രണ്ട് ബോട്ടിലും ഇരുച ക്രവാഹനങ്ങൾ കയറ്റാനാകുമാ യിരുന്നു. ഇതിൽ കേടായ എസ് 52 നമ്പർ ബോട്ടാണ് അറ്റകുറ്റപ്പ ണിക്കായി ആലപ്പുഴ ഡോക്കി ലേക്ക് കൊണ്ടുപോയത്. ഇരുച ക്രവാഹനം കയറ്റാൻ കഴിയുന്ന ബോട്ടിനാകട്ടെ നാല് ട്രിപ്പ് മാത്ര മാണ്. പകൽ രണ്ട്, 3.45, 5.15, ഏഴ് എന്നിങ്ങനെയാണ് ഈ ട്രി പ്പുകളുടെ സർവീസ് സമയം.

ബൈക്ക്, സ്കൂട്ടർ യാത്രക്കാർ ഇരുപതിലേറെ കിലോമീറ്റർ താണ്ടി റോഡ് മാർഗം പോകേണ്ട സ്ഥിതി
ഇരുചക്രവാഹനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് പ്രയോജ നപ്പെടാത്ത സമയക്രമമാണിത്. ജോലിക്ക് പോകുന്നവരെ കൂടാതെ കക്ക, ഇറച്ചി, മത്സ്യം എന്നിവ വിൽക്കാൻ ഇരുചക്ര വാഹനത്തിൽ പോകുന്ന തൊഴി ലാളികളും ബുദ്ധിമുട്ടിലാണ്. മുഹമ്മമുതൽ കുമരകംവരെ ഫെറി മാർഗം ദൂരം എട്ട് കിലോ മീറ്റർ മാത്രമാണ്. ബൈക്ക്, സ് കൂട്ടർ യാത്രക്കാർ തണ്ണീർമുക്കം, കുമരകം വഴി ഇരുപതിലേറെ കി ലോമീറ്റർ താണ്ടി റോഡ് മാർഗം പോകേണ്ട സ്ഥിതിയാണ്.

Share Email
Top