മുഹമ്മ ചിറയ്ക്കൽ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

മുഹമ്മ ചിറയ്ക്കൽ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ
Share Email

13 June 2026
മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരിശങ്കര ക്ഷേത്രത്തിലെ സ്വർണാഭരണമോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടികൽ പഴനി സ്വദേശി ശശിധരൻ (69) ആണ് മുഹമ്മ പോലീസിന്റെ പിടിയിലായത്.

മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരി ശങ്കര ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്തിരുന്ന പ്രതി 2025 ഡിസംബർ 31ന് വൈകിട്ട് മേൽശാന്തി ക്ഷേത്രത്തിന്റെ ശ്രീകോവിൽ അടച്ചുപോയ സമയത്ത്, കോ വിലിനുള്ളിൽ കടന്ന് ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കു വരുന്ന ഷോമാലയും ഉൾപ്പെടെ 32 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.

മോഷണത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെ മലപ്പുറം മഞ്ചേരി ഭാഗത്തുനിന്നും കണ്ടെത്തി മുഹമ്മ പോലീസ് അറസ്റ്റ് ചെ യ്യ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Share Email
Top