മുഹമ്മ ബോട്ട് ജെട്ടി പാതിരാമണൽ ദ്വീപ് റോപ് വേ (ടൂറിസത്ത പുതിയ ചിറക്)
മുഹമ്മ ദ്വീപിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്ന മുഹമ്മ ജെട്ടി പാതിരാമണൽ റോപ് പദ്ധതിയിലൂടെ കായൽ ടൂറിസത്തിന് പുതിയ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരമേഖല. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി യാഥാർഥ്യമായാൽ പാതിരാമണലിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതവും വേഗത്തി ലുമായേക്കും. മുഹമ്മ ഗ്രാമത്തിന് വികസനക്കുതിപ്പ് നൽകാൻ കഴിയുന്ന ഈ പദ്ധതി സംസ്ഥാന ബജറ്റിലൂടെയാണ് ആദ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിലവിൽ ബോട്ട് സർവീസു കളെ മാത്രം ആശ്രയിച്ചാണ് ദ്വീപിലേക്കുള്ള യാത്ര. കാലാവസ്ഥാ മാറ്റങ്ങളും ജലഗതാഗതത്തിലെ പരിമിതികളും മൂലം പലപ്പോഴും യാത്ര തടസപെടുന്ന സാഹചര്യത്തിലാ തിയ പ്രഖ്യാപനം. ജെട്ടിയിൽ നിന്ന് കായലിനു മുകളിലൂടെ കേബിൾ കാർ സംവിധാനത്തിൽ പാതിരാമണലിലെത്തുന്ന രീതിയിലാണു റോപ്പ് വേ പദ്ധതിക്ക് രൂപം നൽകുന്നത്. പദ്ധതി യാഥാർഥ്യമായാൽ വേമ്പനാട്ട് കായലിന്റെയും മുഹമ്മ യുടെയും കുമരകത്തിന്റെയും ദൃശ്യഭംഗി ആകാശത്തിലൂടെ ആസ്വദിക്കാനുള്ള അപൂർവ അനുഭവം സഞ്ചാരികൾക്ക് ലഭിക്കും.
സന്ദർശകരുടെ എണ്ണം വർധിക്കുന്നതോടെ പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ, നടപ്പാതകൾ, പക്ഷിനിരീക്ഷണ കേന്ദ്രങ്ങൾ, വിശ്രമ സൗകര്യങ്ങൾ, ഭക്ഷണശാലകൾ, ശുചി മുറികൾ എന്നിവ വികസിപ്പിക്കാനും പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സാധ്യത കളും വർധിക്കും.
അതേസമയം, വേമ്പനാട്ട് കായലിന്റെയും പാതിരാമണലിന്റെയും ജൈവവൈവിധ്യത്തിനും ദേശാടനപക്ഷികളുടെ ആവാസവ്യവസ്ഥയ്ക്കും ദോഷമു ണ്ടാകാത്ത തരത്തിൽ വിശദമായ പരിസ്ഥിതി പഠനവും കേന്ദ്ര-സംസ്ഥാന അനുമതിക ളും ഉറപ്പാക്കിയ ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്ന ആവശ്യവും ഉയരുന്നുണ്ട്. വികസനവും പ്രകൃതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കിയാൽ കേരളത്തിലെ കായൽ ടൂറിസത്തിന്റെ ചരിത്രത്തിലെ നാഴിക ക്കല്ലായി മുഹമ്മ-പാതിരാമ ണൽ റോപ് വേ മാറുമെന്നാണ് പ്രതീക്ഷ. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പദ്ധതിയാഥാർഥ്യമാക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് അടിയന്തര മായി പൂർത്തിയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

