മുഹമ്മ സെന്റ് ജോർജ്ജ് ഫെറോന ദൈവാലയത്തിൽ തിരുന്നാൾ
03 May 2026
മുഹമ്മ സെന്റ് ജോർജ്ജ് ഫെറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് ഫാദർ ആന്റണി കാട്ടൂപ്പാറ കൊടിയേറ്റി. കൈക്കാരന്മാരായ രാജുമോൻ ജോസഫ്, ടി.ജി പോൾ പട്ടാറ താന്നിക്കൽ, പ്രസുദേന്തി കെ.വി തോമസ് കിഴക്കേ അംബിയായം എന്നിവർ പങ്കെടുത്തു. 8വരെ ജപമാല, വിശുദ്ധ കുർബ്ബാന, 10ന് പ്രധാന തിരുന്നാൾ രാവിലെ 6.15 ന് സപ്രാ, 6.30 ന് വിശുദ്ധ കുർബാന സന്ദേശം, ഫാദർ സനു വലിയ വീട് സി.എം.ഐ, 9.30 ന് ആഘോഷതിരുന്നാൾ കുർബ്ബാന, ഫെറോന വികാരി ഫാദർ ആന്റണി കാട്ടൂപ്പാറ സന്ദേശം നൽകും. തുടർന്ന് കായൽ കുരിശടിയിലേയ്ക്ക് തിരുന്നാൾ പ്രദക്ഷിണം, സ്നേഹവിരുന്ന്.

