രാഹുലിന്റെ വരവ് ഓർമ്മിപ്പിച്ചത് ഇന്ദിരാഗാന്ധിയുടെ ഗ്രാമയാത്ര

മുഹമ്മ നിയമസഭാ തിര ഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥികളുടെ പ്രചാ രണത്തിനായി ലോക്സ ഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശനിയാ ഴ്ച കാവുങ്കൽ ഗ്രാമത്തിലെ ത്തിയപ്പോൾ ഇവിടത്തെ പ്രായമായവർ അരനൂറ്റാ ണ്ട് പിന്നോട്ടുനടന്നു. 1970- ൽ മുൻ പ്രധാനമന്ത്രി ഇന്ദി രാഗാന്ധിയുടെ ഗ്രാമയാ ത്രയാണ് അവരുടെ ഓർ മ്മയിലേക്ക് ഓടിയെത്തിയ ത്. അന്ന് ഇന്ദിര സഞ്ചരി ച്ച അതേവഴിയിലൂടെയാ യിരുന്നു രാഹുലിന്റെയും വരവ്.
എ.ഐ.സി.സി. അധ്യ ക്ഷനായിരുന്ന കാമരാജി നൊപ്പമായിരുന്നു അന്ന് ഇന്ദിരാഗാന്ധി കാവുങ്കലി നടുത്തുള്ള കഞ്ഞിക്കുഴി യിൽ എത്തിയത്. കോൺഗ്രസ് നേതാവും സ്വാതന്ത്യ സമര സേനാനിയുമായ മു ഹമ്മ സ്വദേശി സി.കെ. കു ഞ്ഞിക്കൃഷ്ണന്റെ അഭ്യർഥന പ്രകാരം അഞ്ചു കുടികിട പ്പുകാർക്കുള്ള പട്ടയം വിത രണം ചെയ്യാനായിരുന്നു ഇന്ദിരയുടെ വരവ്. തിര ഞ്ഞെടുപ്പ് പ്രചാരണത്തി ന് എത്തിയപ്പോഴായിരു ന്നു അത്.
ഇന്ദിര അന്ന് സഞ്ചരി ച്ച വഴിയിലൂടെ അവരുടെ ചെറുമകൻ കാവുങ്കലെ ത്തിയപ്പോൾ ജനം ആവേ ശത്തോടുകൂടിയാണ് വരവേറ്റത്.
രാഹുൽ ഗാന്ധിയെ ഒരു നോക്കുകാണാൻ വലിയ തിരക്കായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാ യിരുന്നു സ്ത്രീകളുടെയും കുട്ടികളുടെയും ഒത്തുചേരൽ

Top