വനിതാ കണ്ടക്ടറുടെ തിരുവാതിരക്കളിസംഘം ശ്രദ്ധനേടുന്നു

മുഹമ്മ കെ .എസ്.ആർ.ടി. സി.യിലെ തിരക്കിട്ട ജോലിക്കിടയിലും തിരുവാതിരക്കളിയിലൂടെ ശ്രദ്ധ നേടുകയാണ് വനിതാ കണ്ടകറും ഇവർ നയിക്കുന്ന സംഘവും.

എം പാനൽ ജീവനക്കാരിയായ മുഹമ്മ പഞ്ചായത്ത് പതിമ്മൂന്നാം വാർഡ് തൈമറ്റത്തിൽ ടി.എസ്. സജിത എന്ന മണിക്കുട്ടിയാണ് സാമൂഹികമാധ്യമങ്ങളിലൂടെയും നാട്ടിലെ കലാ പരിപാടികളിലൂടെയും ശ്രദ്ധനേടുന്നത്.

കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിട്ടുള്ള സജിത സമീപ ത്തെ കൊച്ചുകുട്ടികളെ ചേർത്ത് നൃത്തസംഘത്തെ മെനഞ്ഞെടുക്കുകയായിരുന്നു.

സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്ക് ഒരു വിനോദമെന്ന രീതിയിലാണ് തിരുവാതിര പഠിപ്പിക്കാൻ തുടങ്ങിയത്.

പിന്നീട്, ക്ഷേത്രങ്ങളിൽ ഷൻ തിരുവാതിര അവതരിപ്പിച്ചു തുടങ്ങി. ഇത് ശ്രദ്ധനേടിയതോടെ പിന്നെ നാട്ടിലെ പരിപാടിക ളിൽ ഇവർ സജീവമായി. പ്ല വരെയുള്ള വിദ്യാർഥികളും വീട്ടമ്മ മാരും സംഘത്തിലുണ്ട്.

ജോലിത്തിരക്കിനിടയിലും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സമ്മാനമായി കിട്ടുന്ന തുക കുട്ടികൾക്കുതന്നെ വീതിച്ചുനൽകും. അതുകൊണ്ട് വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങും. വീട്ടുകാരെ ബുദ്ധി മുട്ടിക്കാതെ സ്കൂൾച്ചെലവുകൾ കണ്ടെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. മൂന്നുവർഷം മുൻപാണ് ഫ്യൂഷൻ തിരുവാതിര അഭ്യസിപ്പിക്കാൻ തുടങ്ങിയത്.

Top