വീട്ടമ്മയെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ച സംഭവം: പ്രതി അറസ്റ്റിൽ

വീട്ടമ്മയെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ച സംഭവം: പ്രതി അറസ്റ്റിൽ
Share Email

മുഹമ്മ റോഡിലൂടെ നടന്നു പോകുന്നതിനിടെ വീട്ടമ്മ യെ തള്ളിയിട്ട ശേഷം കരികലകഷ്ണം കൊണ്ട് തല യ്ക്കിടിച്ചു പരുക്കേൽപിച്ച യുവാവ് അറസ്റ്റിൽ. തണ്ണീർമു ക്കം കരിക്കാട് കിഴക്കേ വെട്ടി ക്കൽ വീട്ടിൽ രതീഷ് (43) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്.

ഇലഞ്ഞാംകുളങ്ങര ഗുരുമന്ദിരത്തിന് സമീപം 30ന് വൈകിട്ട് ആറോടെയായിരു ന്നു സംഭവം. കരിക്കാട് വെട്ടിക്കൽ അനിൽകുമാറിന്റെ ഭാര്യ അഞ്ജുവിനാണ് പരുക്കേറ്റത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതി യിൽ ചികിത്സയിലാണ്.

അനിൽകുമാറിന്റെ സഹോദരിയുടെ വസ്തു പ്രതി രതീഷ് വിലചോദിച്ചിട്ടു നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നും ഇയാൾ ഒട്ടേറെ കേസുക ളിൽ പ്രതിയാണെന്നും പൊ ലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ ഡ് ചെയ്തു.

Share Email
Top