വേമ്പനാട്ടുകായലിൽ ഓടുന്നത് 954 ഹൗസ് ബോട്ടുകൾ; ഉൾക്കൊള്ളാൻ ശേഷി 461 ഹൗസ്ബോട്ടുകളെ മാത്രം
ആലപ്പുഴ സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനമനുസരിച്ചു വേമ്പനാട്ടുകായലിന്റെ വാഹകശേഷി ഉയർന്നെങ്കിലും സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളുടെ എണ്ണം അതിലും ഇരട്ടി. സിഡബ്ല്യുആർഡിഎം കഴിഞ്ഞദിവസം സമർപ്പിച്ച പഠന റിപ്പോർട്ട് അനുസരിച്ച് വേമ്പനാട്ട് കായലിനു 461 ഹൗസ് ബോട്ടുകൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. നേരത്തേ ഇത് 315 ആയിരുന്നു. എന്നാൽ സർവീസ് നടത്തുന്നത് 954 ഹൗസ് ബോട്ടുകൾ.

