വേമ്പനാട്ടുകായൽ അധിനിവേശ മത്സ്യങ്ങൾ കൂടുന്നുപരമ്പരാഗത മത്സ്യങ്ങൾക്കു ഭീഷണി

വേമ്പനാട്ടുകായ ലിൽ പരമ്പരാഗത മത്സ്യങ്ങൾ ക്കു ഭീഷണിയായി അധിനിവേശ മത്സ്യങ്ങൾ കൂടുന്നു. തനതു മത്സ്യങ്ങളുടെ മുട്ട, ചെറുമീനു കൾ എന്നിവയെ ഭക്ഷിക്കുന്ന വയാണ് ഇവ. 10 വർഷത്തിനു ള്ളിൽ തനതുമത്സ്യങ്ങൾ പൂർ ണമായി നശിക്കുമെന്ന് ആശങ്ക യുണ്ട്. ഇവയുടെ പ്രജനനം കൂ ടുന്നത് മറ്റു ജീവികളുടെ ആവാ സവ്യവസ്ഥയെയും ബാധിക്കും. അശോക ട്രസ്റ്റ് ഫോർ റിസർ ച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയൺമെന്റ്, കമ്യൂണി റ്റി എൻവയൺമെന്റൽ റിസോ ഴ്സ് സെന്റർ എന്നിവയുടെ നേ തൃത്വത്തിൽ നടത്തിയ 19-ാമത് വേമ്പനാട് മത്സ്യക്കണക്കെടു പ്പിലാണ് കണ്ടെത്തൽ. കായലി ന്റെ വിവിധ ഭാഗങ്ങളിലായുള്ള പരിശോധനയിൽ അധിനിവേശ മത്സ്യങ്ങളായ പാക്കു, സക്കർഫി ഷ്, പേൾ ഗൗരാമി എന്നിവയെ യാണ് കണ്ടെത്തിയത്.
പമ്പ, മണിമല നദികൾ വേ മ്പനാട്ടുകായലിനോടു ചേരുന്ന ഭാഗത്താണ് സക്കർഫിഷിനെ കൂടുതലായും കണ്ടത്. പാതി രാമണൽ ദ്വീപിനോടു ചേർന്നു ള്ള ഭാഗത്താണ് പേൾ ഗൗരാ മിയെ കണ്ടെത്തിയത്. പാക്കു ഇനം പൊതുവായും കായലിൽ കണ്ടെത്തി.
2018-ലെ പ്രളയശേഷമാണ് കായലിലേക്ക് അധിനിവേശ മത്സ്യങ്ങളെത്തുന്നത്. എല്ലാവിധ ആവാസവ്യവസ്ഥയോടും പൊ രുത്തപ്പെടുന്നവയാണ് ഇവ. പ്ര ളയശേഷം സ്ഥിരമായി മത്സ്യ ത്തൊഴിലാളികൾക്ക് ഇവയെ കിട്ടാറുണ്ട്. കണക്കെടുപ്പിൽ
63 ഇനം ചിറകുമത്സ്യങ്ങളും 10 ഇനം തോടുമത്സ്യങ്ങളും കണ ക്കെടുപ്പിൽ കണ്ടെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് തോടു മത്സ്യ ലഭ്യത കൂടിയെന്നാണ് വി ലയിരുത്തൽ. കായലിന്റെ പടി ഞ്ഞാറൻ തീരങ്ങളിൽ ജെല്ലി ഫി ഷിന്റെ സാന്നിധ്യവുമുണ്ട്. കുള വാഴശല്യം കൂടി. ഇതിനുപുറമേ, പ്ലാസ്റ്റിക്മാലിന്യവുമുണ്ട്. മത്സ്യക്കണക്കെടുപ്പ് നടത്തി
കണക്കെടുപ്പിന്റെ ഭാഗമായി വൈക്കം, മുറിഞ്ഞപുഴ, പള്ളം എന്നിവിടങ്ങളിലെ മാർക്കറ്റുകളി ലും ഫിഷ് ലാൻഡിങ് കേന്ദ്രത്തി ലും പരിശോധന നടത്തി. ഇവി ടങ്ങളിലും അധിനിവേശ മത്സ്യ ങ്ങൾ കൂടുതലാണെന്നു ബോധ്യപ്പെട്ടു. കണക്കെടുപ്പിൽ വി ദ്യാർഥികൾ, ഗവേഷകർ, മത്സ്യ ത്തൊഴിലാളികൾ ഉൾപ്പെടെയു ള്ളവർ പങ്കാളികളായി. കായലി ന്റെ 23 സ്ഥലങ്ങളിലായിട്ടായിരു ന്നു പരിശോധന.
തണ്ണീർമുക്കത്ത് സംഘടിപ്പി ച്ച കണക്കെടുപ്പിന്റെ സമാപനം കുഫോസ് വൈസ് ചാൻസലർ ഡോ.എ. ബിജുകുമാർ ഉദ്ഘാട നം ചെയ്തു. ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ്, പനങ്ങാട് ഫിഷറീസ് സർവകലാശാല, യൂണിവേഴ്സി റ്റി കോളേജ് കാര്യവട്ടം, എം.ജി. യൂണിവേഴ്സിറ്റി, ശ്രീനാരായണ കോളേജ്, സെയ്ന്റ് മൈക്കിൾ സ് കോളേജ്, സെയ്ന്റ് അലോ ഷ്യസ് കോളേജ് തുടങ്ങിയ കോ ളേജുകൾ, സംയുക്ത വേമ്പനാ ട്ടുകായൽ സംരക്ഷണ സമിതി എന്നിവർ പങ്കാളികളായി.

Top