ശ്..ശ്… ഇവരെ സൂക്ഷിക്കണം
ആലപ്പുഴ ജില്ലയിൽ കൂടുതലാ കൂടുതലായുള്ളതു മൂന്ന് ഇനം വിഷപ്പാമ്പു കൾ: മൂർഖൻ, അണലി, വെള്ളി ക്കെട്ടൻ (ശംഖുവരയൻ). മൂർഖ നും അണലിയും എല്ലായിടത്തുമു ണ്ട്. മാവേലിക്കര മുതലുള്ള കിഴ ക്കൻ മേഖലയിലാണു ശംഖുവര യനെ കൂടുതലായി കാണുന്നത്. ഇവയിൽ ഏതു കടിച്ചാലും പൊ തുവായ ആന്റിവെനമാണു നൽ കുന്നത്.
ഈ വിഷപ്പാമ്പുകളിൽ ശംഖു വരയനെയാണു കൂടുതൽ പേടി ക്കേണ്ടതെന്നു സർപ്പ ആപ് ഫെസിലിറ്റേറ്റർ സജി ജയമോ ഹൻ പറഞ്ഞു. വിഷപ്പാമ്പുകൾ പുറത്തിറങ്ങുന്നതും ഇരതേടുന്ന തും രാത്രിയിലാണ്. വാതിലിലെ ചെറിയ പഴുതോ ഭിത്തിയിലെ ദ്വാരമോ മതി അവയ്ക്കു വീടിനു
ള്ളിലെത്താൻ. അത്തരം സാധ്യ തകൾ ഒഴിവാക്കണം. കിടക്കും മുൻപ് കിടക്ക കുടഞ്ഞുവിരിക്ക ണം. ജനലിന് അരികിലായി പറ മ്പിൽ പാഴ്വസ്തുക്കളും മറ്റും കൂ ട്ടിയിടരുത്. രാത്രി പുറത്തിറങ്ങു
മ്പോഴും അപരിചിതമായ സ്ഥല ത്തു കൂടി നടക്കുമ്പോഴും മതി യായ വെളിച്ചം ഉറപ്പാക്കണം.
ഹൃദ്രോഗികളും വൃക്ക, കരൾ, ശ്വാസകോശ സംബന്ധമായ രോ ഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധി ക്കണം. പാമ്പിൻ വിഷം ഇവരെ അതിഗുരുതരാവസ്ഥയിലെത്തി ക്കാം. പാമ്പ് കടിയേറ്റാൽ ആ ഭാ ഗം അനക്കാതെ എത്രയും പെട്ടെ ന്ന് ആന്റിവെനം ലഭ്യമായ ആശു പ്രതിയിലെത്തിക്കണമെന്നും സജി ജയമോഹൻ പറഞ്ഞു.
പേടിക്കേണ്ടത് ഇവരെ
ശംഖുവരയൻ
ശരീരത്തിനു വണ്ണമില്ല, നല്ല നീളമുണ്ട്. കറുപ്പ്, തവിട്ട്, മഞ്ഞ കലർന്ന നിറമാണ്. ഇടവിട്ടു വെള്ള നിറത്തിൽ വളയങ്ങളു ണ്ടാകും. പല്ലി, തവള, ചെറുപാ മ്പുകൾ തുടങ്ങിയവയാണ് ആഹാരം. അതിനാൽ പല്ലിയെ പിടിക്കാൻ ഇവ വീടിനുള്ളിലേ ക്ക് എത്താൻ സാധ്യത കൂടുത ലാണ്. ശംഖുവരയന്റെ വിഷപ്പ ല്ലുകൾ ചെറുതായതിനാൽ കടിച്ചാൽ പലപ്പോഴും അറിയില്ല. യഥാസമയം ചികിത്സ കിട്ടാതെ മരണത്തിന് അതിനാൽ സാ ധ്യത കൂടുതലാണ്. വിഷത്തിനു വീര്യവും കൂടുതലാണ്.
മൂർഖൻ
വയലുകളും കാടുകളും മുതൽ മനുഷ്യവാസം കൂടുതലുള്ള പ്രദേശങ്ങൾ വരെ എവിടെയും മൂർഖൻ ഉണ്ടാകാം. ശത്രു അടു ത്തുണ്ടെന്നു തോന്നിയാൽ തല യുയർത്തി പത്തി വിരിച്ചു നിൽ ക്കുന്നതിനാൽ മൂർഖനെ പെട്ടെ ന്നു തിരിച്ചറിയാം.
പത്തിയിലുള്ള പ്രത്യേക അട യാളം (ഏതാണ്ട് ആകൃതി യിൽ) ആണ് സവിശേഷത. ചേരയുടെ നിറവും വലിപ്പവുമാ യതിനാൽ ചിലപ്പോൾ ചേരയെ മൂർഖനാണെന്നും തിരിച്ചും തെറ്റി ദ്ധരിക്കാറുണ്ട്.
വിഷപ്പല്ലുകൾ ആഴത്തിലിറക്കി വിഷം കുത്തിവയ്ക്കുകയാണു ചെയ്യുക. അതിനാൽ കടി ഏൽ ക്കുന്നത് അറിയാതെ പോകില്ല.
അണലി
തവിട്ടു നിറത്തിലുള്ള തടിച്ച ശരീരത്തിൽ വൃത്താകൃതിയി ലുള്ള പുള്ളികളാണ് അണലി യെ തിരിച്ചറിയാനുള്ള വഴി. തലയ്ക്കുയാണ്. ത്രികോണാകൃതി അഞ്ചടിയിൽ താഴെയേ നീളം വയ്ക്കാറുള്ളൂ. വയലുകൾ, പുല്ലുവളർന്ന പ്രദേശങ്ങൾ, കാടിന്റെ അതി രുകൾ, കൃഷിയിടങ്ങൾ, വീടു കളുടെ പരിസരം എന്നിവിടങ്ങ ളിലെല്ലാം ഇവയെ കാണാറുണ്ട്.
ഭീഷണി നേരിടുമ്പോഴോ ചവിട്ടുമ്പോഴോ മാത്രമേ കടി ക്കൂ. എന്നാൽ വിഷത്തിന്റെ വീര്യം വൃക്കകളുടെ പ്രവർത്ത നത്തെ തകരാറിലാക്കും.
പാമ്പിൻകുഞ്ഞുങ്ങളും അപകടകാരികൾ
വിഷപ്പാമ്പുകളുടെ ചെറിയ കുഞ്ഞുങ്ങളാണെങ്കിലും മനുഷ്യജീവ ന് അപകടമുണ്ടാക്കാ നുള്ള വിഷം കുത്തിവ യ്ക്കാൻ അവയ്ക്കാവലിയ പാമ്പുകളുടെ വിഷസഞ്ചിയിൽ ഉപയോഗത്തെത്തുടർന്ന് വിഷത്തിന്റെ അളവ് കു റഞ്ഞിരിക്കാം. എന്നാൽ പാമ്പിൻ കു ഞ്ഞുങ്ങളുടെ വിഷസ ഞ്ചിയിൽ നിറയെ വിഷമുണ്ടാകും. ഇത് അപകടസാധ്യത കൂട്ടും.
ഇവ വീടിനുള്ളിലേക്ക് എത്താനുള്ള സാധ്യതയും കൂടുതലാണ്.
അഞ്ചു ദിവസം: രണ്ടു മരണം
ജില്ലയിൽ അഞ്ചു ദിവ സത്തിനിടെ പാമ്പ് കടി യേറ്റതു 11 പേർക്ക്. ഇതിൽ രണ്ടു പേർക്കു
ജീവൻ നഷ്ടമായി. വനപ്രദേശം കുറവു ള്ള ജില്ലയായ ആലപ്പുഴയിൽ പൊതുവെ പാമ്പുകൾ കുറവാണെന്നാണു കരുതപ്പെടുന്നതെങ്കിലും പാമ്പു കടിയേൽക്കുന്നവരുടെ എണ്ണം ആ ധാരണ തിരുത്തുന്നു. വ്യാപാരി വ്യവസായി സമിതി സഹകരണ സംഘം സെക്രട്ടറി ചേരാവള്ളി വടക്കേതോപ്പിൽ സലീന (42) 23നാണ് പാമ്പുകടിയേറ്റു മരിച്ചത്.
ബന്ധുവീട്ടിൽ വിവാഹ സൽക്കാരം കഴിഞ്ഞു മട ങ്ങാൻ കാറിനടുത്തേക്കു പോകുമ്പോഴാണു പാമ്പ് കടിച്ചത്. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര(65)യ്ക്ക് 24ന് വൈകിട്ട് 5നാണ് പാമ്പുകടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലി രിക്കെ രാത്രി 9.30നു മരിച്ചു.
ചേർത്തലയിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു
ചേർത്തല • ചേർത്തലയിൽ 18 വയസ്സുകാരി ക്ക് പാമ്പുകടിയേറ്റു. ചേർത്തല തെക്കു പഞ്ചാ യത്ത് 14-ാം വാർഡ് പുത്തൻ വെളിയിൽ ബിന്ദു വിന്റെ മകൾ പി.സാന്ദ്രയ്ക്കാണ് പമ്പുകടിയേറ്റ്
ഇന്നലെ രാവിലെ 11ന് ചേർത്തല സെന്റ് മൈക്കിൾസ് കോളജിനു സമീപമായിരുന്നു സം ഭവം. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപ ത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോള ജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ലാബ് ടെക്നിഷ്യൻ വിദ്യാർഥിയായ സാന്ദ്ര ചേർത്തലയിൽ ഡ്രൈവിങ് ക്ലാസ് കഴിഞ്ഞു വീ ട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. കാലിന്റെ പാദത്തിനു മുകളിലാണ് പാമ്പ് കടിച്ച ത്. സാന്ദ്ര ഉടൻ തന്നെ വീട്ടിലെത്തി ബന്ധുക്ക ളെ വിവരം അറിയിക്കുകയായിരുന്നു. സാന്ദ്ര യ്ക്ക് പാമ്പു കടിയേറ്റ സ്ഥലത്തിനു സമീപ ത്തെ വീട്ടിൽ നിന്നു ശനി വൈകിട്ട് നാലിനു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.

