സഹോദരങ്ങളുടെ വീടുകൾ കത്തിനശിച്ചു

മുഹമ്മ മത്സ്യത്തൊഴിലാളികളായ സഹോദരങ്ങളുടെ വീടുകൾ പൂർണമായും കത്തിനശിച്ചു.

മുഹമ്മ ഒമ്പതാംവാർഡ് നിവർത്തിൽ സു ജിത്തിന്റെയും അനുജൻ അജി ത്തിന്റെയും വീടുകളാണ് കത്തിനശിച്ചത്. ശനി പകൽ 11.30 ഓടെയാ ണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവരുടെ അമ്മ ലളിത സുഗുണൻ ജോലിക്ക് പോയിരുന്നു.

തറവാട്ടിൽ താമസിക്കുന്ന അജിത്തും ഭാര്യ ദുർഗയും കുട്ടി കളും പഴനി ക്ഷേത്രദർശനത്തി നും വീടിനോട് ചേർന്നുള്ള ഷെഡിൽ താമസിക്കുന്ന സുജി ത്തും ഭാര്യയും കുട്ടികളും കടയി ലും പോയിരുന്നു. തീപിടിത്തത്തി ന്റെ കാരണം വ്യക്തമല്ല. ഈ മേഖലയിൽ രാവിലെ ഒമ്പതുമു തൽ വൈദ്യുതി നിലച്ചിരുന്നു. ആസ്ബറ്റോസ് ഷീറ്റും തടി മേൽക്കൂരയും എല്ലാ മുറികളിലെയും കതകും ജനലുകളും കത്തിനശി ച്ചു. ടിവി, ഫ്രിഡ്ജ്, ഫാൻ, അല മാരകൾ, വൈദ്യുത ഉപകരണ ങ്ങൾ, വസ്ത്രങ്ങൾ എന്നിവയും കത്തിനശിച്ചു.

തീ പടർന്നതോടെ ഓടിക്കൂ ടിയ പ്രദേശവാസികളും പൊതു പ്രവർത്തകരും ചേർന്ന് തീ അണച്ചു. അടുത്തുണ്ടായിരുന്ന രണ്ട് ജപ്പാൻ കുടിവെള്ള പൈപ്പുകൾ തീ അണയ്ക്കുന്നതിന് സഹായ കമായി. സംഭവമറിഞ്ഞ് ചേർത്ത ലനിന്ന് രണ്ട് യൂണിറ്റ് അഗ്നിര ക്ഷാസേനയും മുഹമ്മ പൊലീസും എത്തി.

Top