ഹൗസ് ബോട്ടുകളിലെ ജലമലിനീകരണം തുറമുഖ വകുപ്പ് പരിശോധന തുടങ്ങി

ഹൗസ് ബോട്ടുകളിലെ ജലമലിനീകരണം തുറമുഖ വകുപ്പ് പരിശോധന തുടങ്ങി
Share Email

ആലപ്പുഴ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നട ത്തുന്നുണ്ടോയെന്നു കണ്ട ത്താൻ തുറമുഖ വകുപ്പ് അധി കൃതർ പരിശോധന തുടങ്ങി. മാലിന്യം പൂർണമായും സം സ്കരിക്കാത്തഹൗസ്ബോട്ടു കൾ 19ന് ശേഷം വേമ്പ നാട്ടു കായലിൽ സർവീസ് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു പരിശോധന.
ഇന്നലെ ഉദ്യോഗസ്ഥ രുടെ ഒരു സംഘമാണു പരിശോധന നടത്തിയ ത്. രേഖകൾ ഇല്ലാത്ത ഒരു ഹൗസ്ബോട്ട് കണ്ടെത്തി യാഡിലേക്കു മാറ്റി. ഇതിന്റെ നടപടികൾക്കു സമയം എടുത്തതിനാൽ മറ്റു ഹൗസ്ബോട്ടുകൾ പരി ശോധിക്കാനായില്ലെന്ന് ഉദ്യോ ഗസ്ഥർ പറഞ്ഞു.

അതേസമയം, മാരിടൈം ബോർഡ് കോടതിയിൽ നൽ കിയ സത്യവാങ്മൂലത്തിൽ വന്ന പിശക് കാരണമാണു നിലവിൽ മലിനീകരണ നിയന്തണം കടുപ്പിച്ചതെന്നും പഴയ ബോട്ടുകൾക്കു മലിനീകരണ നിയന്ത്രണ സംവിധാനം സ് മാക്കാൻ സമയം ലഭ്യമാക്കണ മെന്നും ഹൗസ് ബോട്ട് ഉടമകൾ പറഞ്ഞു.

ഹൗസ്ബോട്ടുകളിലെ ശുചി മുറി മാലിന്യവും അടുക്കളയിൽ നിന്നുള്ള മലിനജലവും മറ്റും സംസ്കരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഒരുക്കണ മെന്നും അവർ ആവശ്യപ്പെട്ടു. വേമ്പനാട് തടാകം, പുന്നമട കായൽ എന്നിവയെ പാരിസ്ഥിതിക നാശത്തിലേക്കു പോകുകയാണെന്നു ആലപ്പുഴ യിലെ കായലുകൾ മലിനമാകു ന്നത് സംബന്ധിച്ച് പഠനം നട
ത്തിയ പുന്നപ്ര കാർമൽ എൻ ജിനീയറിങ് കോളജിലെ അസി സ്റ്റന്റ് പ്രഫസർ ജോസ് ഫി
വേമ്പനാട് തടാകത്തിനു വഹിക്കാവുന്ന അധികം ഹൗ സ് ബോട്ടുകളാണ് ഇപ്പോഴുള്ള ത്. ഇതെല്ലാം കൂടി പുറത്തേക്ക് തള്ളുന്ന മാലിന്യം കായൽ ജല ത്തിന്റെ നിറം വരെ മാറ്റി.

മാലിന്യം സംസ്കരിക്കാൻ സ്വന്തം സംവിധാനം
ഹൗസ്ബോട്ടുകളി ലെ ശുചിമുറി മാലിന്യത്തിനു പുറമെ അടുക്കളയിൽ നിന്നും മറ്റു മുള്ള വെള്ളവും സംസ്കരി ക്കാൻ ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെയും നേതൃത്വത്തിൽ പുതിയ പരീ ക്ഷണം. നാഷനൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് സ്റ്റാൻഡേഡ്സ് ആൻഡ് ടെക്നോളജിയുടെ (നിസ്റ്റ്)
സഹകരണത്തോടെ വികസിപ്പിച്ച ബയോ ഡൈജസ്റ്റീവ് സി ം ആണിത്. പുതിയ സാങ്കേ തികവിദ്യ ഹൗസ്ബോട്ടുകളിൽ പരീക്ഷണ ഘട്ടത്തിലാണ്. ഇതു വിജയിച്ചാൽ കൂടുതൽ ബോട്ടുകളിൽ ഈ സംവിധാനം ഒരുക്കാൻ 6 മാസത്തെ സാവ കാശം മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടു ണ്ടെന്ന് ഓൾ കേരള ഹൗ സ്ബോട്ട് ഓണേഴ്സ് അസോ സിയേഷൻ സംസ്ഥാന പ്രസി ഡന്റ് വി.വിനോദ് പറഞ്ഞു. ബോർഡ് തത്വത്തിൽ അംഗീക രിച്ചിട്ടുണ്ട്. ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പുതിയ എസ്ടി പി പ്ലാന്റ് സി ബ്ലോക്കിൽ സ മാക്കുന്നുണ്ട്.
ഇതു പ്രവർത്തിച്ചു തുടങ്ങു മ്പോൾ ശുചിമുറി മാലിന്യം സം സ്കരിക്കാൻ ഇടമാകുമെന്നും അറിയിച്ചു.

Share Email
Top