കനത്ത ചൂടും മാലിന്യവും മത്സ്യലഭ്യതയിൽ വൻ ഇടിവ് ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ, മുഹമ്മ ചള്ളിയിൽ സുരേഷ്.

മുഹമ്മ കനത്ത വേനൽച്ചൂടിനു പുറമേ അനിയന്ത്രിതമായ മാലിന്യവും വർധിച്ചതോടെ വേമ്പനാട്ടു കായലിലും അനു ബന്ധ ജലാശയങ്ങളിലും മത്സ്യ ലഭ്യതയിൽ വൻ ഇടിവ്. ഇതോടെ ആയിരക്കണക്കിന് പരമ്പരാ ഗത ഉൾനാടൻ മത്സ്യത്തൊഴി ലാളി കുടുംബങ്ങൾ വറുതിയി ലാണ്. 4-5 മാസങ്ങൾക്കു മുൻ പ് ധാരാളമായി ലഭിച്ചിരുന്ന നാ ടൻ മത്സ്യങ്ങളായ കരിമീൻ,കണമ്പ്,വറ്റ,കാളാഞ്ചി,പ്രാ യൽ,കുരി,കൊഴുവ,ഞണ്ട് തുട ങ്ങിയവയും ചെമ്മീനും കക്കയും നിലവിൽ വളരെ കുറച്ചാണ് ലഭി ക്കുന്നത്. കടുത്ത ചൂട് കാരണം പകൽ തൊഴിലാളികൾക്ക് മീൻ പിടിക്കാൻ കഴിയുന്നില്ല. സന്ധ്യ നേരത്തും പുലർച്ചെയു മാണ് ഇവർ മത്സ്യബന്ധനത്തി ന് പോകുന്നത്.

ഓരോ ദിവസവും പ്രതീക്ഷ യോടെ കായലിലേക്കിറങ്ങി പണിയെടുത്താലും ഫലമില്ലാ
ത്ത സ്ഥിതി. കായലിന്റെ ഉപരി തലത്തിൽ ക്രമാതീതമായി ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ അടിത്തട്ടിലേക്ക് പോകുകയാ ണ് പതിവ്. മീൻ കിട്ടാതായ തോടെ ഒട്ടുമിക്ക പേരും മത്സ്യ ബന്ധനം ഉപേക്ഷിച്ച് കൂലിപ്പ ണിക്ക് പോകുകയാണ്.

കാലാവസ്ഥ വ്യതിയാനം, ജലാശയങ്ങളിലെ മലിനീകര ണം, മത്സ്യസമ്പത്തിലുണ്ടാകു ന്ന കുറവ് എന്നിങ്ങനെയുള്ള കാരണങ്ങൾ കാലങ്ങളായി തങ്ങളുടെ ഉപജീവനത്തിന് പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടും ശാശ്വത പരിഹാരം വൈകുക യാണെന്നാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പരാ തി. 4 മാസമായി തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ അടച്ചിട്ടതിനെ തുടർന്ന് നീരൊഴുക്ക് ഇല്ലാത്ത തിനാൽ വേമ്പനാട് കായലിലും ഇടത്തോടുകളിലും വൻ തോ തിൽ മാലിന്യം നിറഞ്ഞതും ദേശീയപാതയ്ക്കായി മണൽ ഖനനം നടത്തുന്നതും ഇവർക്ക് വിനയായി . മത്സ്യപ്രജനനത്തെ യും കറുത്ത കക്ക ഉൽപാദനത്തെയും മത്സ്യങ്ങളുടെ സഞ്ചാ രത്തെയും ഇത് പ്രതികൂലമായി ബാധിച്ചുവെന്ന് മത്സ്യത്തൊഴി ലാളികൾ പറയുന്നു.

കായലിൽ ആഫ്രിക്കൻ പാ യൽ ഒഴുകിയെത്തി വേലിയേറ്റ സമയങ്ങളിൽ അതിനൊപ്പം സഞ്ചരിച്ച് കരിഞ്ഞുണങ്ങി താ ഴുകയും അത് മാലിന്യമായി രൂ പാന്തരപ്പെടുകയും ചെയ്യുന്നത്
മത്സ്യസമ്പത്തിനെ ഇല്ലാതാ ക്കുന്നുണ്ട്. കായൽ മീൻ കുറ ഞ്ഞതോടെ വിലയും ഉയർന്നു. കഴിഞ്ഞ ആഴ്ച ഈസ്റ്ററിന് ഒരു കിലോ കരിമീനിനും കണ മ്പിനും 600 -650 രൂപ ആയിരു ന്നു വില.
മത്സ്യം ആവശ്യത്തിന് കിട്ടാ ത്തതിനാൽ വില കൂടിയതിന്റെ പ്രയോജനം തങ്ങൾക്ക് ലഭിക്കു ന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

Top