കയർ വകുപ്പ് ചോദിച്ചുവാങ്ങി ചെന്നിത്തല; പ്രതീക്ഷവെച്ച് കയർ മേഖല

കയർത്തൊഴിലാളികളുടെ കൂലി 700 രൂപയാക്കണ മെന്ന് ഐ.എൻ.ടി.യു.സി. ആലപ്പുഴ ഇത്തവണ കയർവ കുപ്പ് ആഭ്യന്തരമന്ത്രി രമേശ് ചെ ന്നിത്തല ചോദിച്ചുവാങ്ങിയതോ ടെ കയർ മേഖല പ്രതീക്ഷയിലാ ണ്. സംസ്ഥാനത്ത് ഏറ്റവുമധികം കയർപിരിക്കുന്നത് ചെന്നിത്തല യുടെ മണ്ഡലമായ ഹരിപ്പാട് കേ ന്ദ്രീകരിച്ചാണ്. കാർത്തികപ്പള്ളി യിലും തൃക്കുന്നപ്പുഴയിലും ആറാ ട്ടുപുഴയിലുമായി എഴുപതോളം കയർസംഘങ്ങളാണ് പ്രവർത്തി ക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച കയർസംഘത്തിനുള്ള ദേശീയ പുരസ്ക്കാരം ഏഴുപ്രാവശ്യം നേടി യിട്ടുള്ള സംസ്ഥാനത്തെ ഏക കയർസംഘം ഹരിപ്പാട് തൃക്കുന്ന പ്പുഴയിലെ കിഴക്കേക്കര തെക്ക് 486-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘമാണ്. കേരള ത്തിലാദ്യമായി ഇലക്ട്രോണിക് റാട്ട് ഉപയോഗിച്ചു തുടങ്ങിയതും ഈ സംഘമാണ്. ജില്ലയിൽ ഏറ്റ വുമധികം കയർ ഉത്പാദിപ്പിക്കു ന്ന സംഘവും ഇതാണ്.
കയർത്തൊഴിലാളികളുടെ കൂലി 400 രൂപയിൽനിന്ന് 700 രൂ പയായി ഉയർത്തണമെന്ന് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന കമ്മിറ്റി. അടിയന്തരമായി 500 രൂ പയാക്കണം. അടുത്തഘട്ടത്തിൽ 700 രൂപയായി കൂലി വർധിപ്പിക്ക ണമെന്നാണ് ആവശ്യം. സർക്കാ രിന്റെ നൂറുദിന കർമപദ്ധതിയിൽ കയർമേഖലയുമായി ബന്ധപ്പെ ട്ട് നടപ്പാക്കുന്നതിനായി നിർദേ ശം സമർപ്പിക്കാനും യോഗം തീ രുമാനിച്ചു.

സർക്കാർവിഹിതം അടിയന്തരമായി നൽകണം
30 മുടി കയർ പിരിക്കുന്നതി ന്റെ അടിസ്ഥാനത്തിലാണ് കയർ ത്തൊഴിലാളികളുടെ കൂലി നിശ്ച യിക്കുന്നത്. നിലവിലെ 400 രൂപ യിൽ 135 രൂപ സർക്കാർ വിഹി തമാണ്. ബാക്കി 265 രൂപ കയർ സംഘങ്ങൾ വഹിക്കണം. സർ കാർവിഹിതം യഥാസമയം നൽ കാറില്ല. സംഘങ്ങൾ സ്വന്തം നി ലയിലാണ് സർക്കാരിന്റെ വിഹി തവും ചേർത്ത് കൂലി കൊടുക്കു ന്നത്. ഇത് സംഘങ്ങൾക്ക് വലിയ ബാധ്യതയാണ്. ഈ സാഹചര്യ ത്തിൽ സംഘങ്ങൾക്ക് കൂലിയി നത്തിലുള്ള സർക്കാർ വിഹിതം
അടിയന്തരമായി നൽകണമെന്നാണ് ഐ.എൻ.ടി.യു.സി.യു ടെ ആവശ്യം.
സംസ്ഥാനത്തെ വിവിധ ജി ല്ലകളിലായി 10 കയർ പ്രോജക്ട് ഓഫീസുകളും അനുബന്ധമാ യുള്ള കയർ ഇൻസ്പെക്ടർ ഓഫീ
സുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ആലപ്പുഴ ഉൾപ്പെടെ ഏതാനും ജില്ലകളിൽ മാത്രമാണ് കയർ മേഖലയിലെ പ്രവർത്തന ങ്ങൾ കാര്യക്ഷമമായി നടക്കുന്ന ത്. നൂറുകണക്കിനു ജീവനക്കാരാ ണ് ഓഫീസുകളിൽ വെറുതേയി രിക്കുന്നതെന്ന് യോഗത്തിൽ വി മർശനമുയർന്നു. ഇങ്ങനെയുള്ള ജീവനക്കാർക്ക് പ്രവർത്തനം നില ച്ചുപോയ സംഘങ്ങളിലെ സെക്ര ട്ടറിമാരുടെ ചുമതല നൽകി പു നരധിവസിപ്പിക്കാൻ നടപടി വേ ണമെന്ന് യോഗം സർക്കാരിനോ ട് ആവശ്യപ്പെട്ടു.
കയർത്തൊഴിലാളി ഫെഡ റേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. രാജൻ, പറവൂർ രമണൻ, അക്കരപ്പാടം ശശി, യു. ബേബി, എസ്. രാജേന്ദ്രൻ, പി.ആർ. ശശി ധരൻ, ആർ. നന്മജൻ, എൻ. തങ്ക മ്മ, ആർ. ഭദ്രൻ, സൂരജ് സുരൻ തുടങ്ങിയവർ പങ്കെടുത്തു.

15 ദിവസത്തിനകം കയർവില; പ്രഖ്യാപനം നടപ്പായില്ല
കയർഫെഡിൽ കയർ നൽകി യാൽ സംഘങ്ങൾക്ക് 15 ദിവസ ത്തിനകം വിലകൊടുക്കുമെന്നാ ണ് മുൻ കയർ മന്ത്രി പി. രാജീവ് കഴിഞ്ഞ ഓഗസ്റ്റിൽ ആലപ്പുഴ യിൽ നടന്ന കയർ കോൺക്ലേ വിൽ പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ ആറുമാസം മുൻപ് കൊടുത്ത കയറിന്റെ വിലകി ട്ടാതെ സംഘം ഭാരവാഹികൾ കയർഫെഡ് ഓഫീസിൽ കയറി യിറങ്ങുന്നു. തൃക്കുന്നപ്പുഴ കിഴ ക്കേക്കര തെക്ക് 486-ാം നമ്പർ കയർ വ്യവസായ സംഘത്തിന് 70 ലക്ഷം രൂപയാണ് കയർവില ഇനത്തിൽ കയർഫെഡിൽനിന്ന് കിട്ടാനുള്ളത്. കയർ കോർപ്പറേ ഷനിൽ കയറുത്പന്നങ്ങൾ നൽ കിയവർക്കും യഥാസമയം വില നൽകിയിട്ടില്ല.
സംഘങ്ങൾക്ക് സർക്കാർ ഗ്രാ ന്റ് നൽകും, പ്രവർത്തനമൂലധനം വൈകില്ല തുടങ്ങിയ കോൺകേ വിലെ വാഗ്ദാനങ്ങളും പാലിക്ക പ്പെട്ടില്ല. ചകിരിക്ഷാമം പരിഹരി ക്കാൻ ഫൈബർ ബാങ്ക് എന്ന പദ്ധതി കോൺക്ലേവിൽ പ്രഖ്യാ പിച്ചിരുന്നു. അതും നടപ്പായില്ല. വലിയ പ്രചാരണം നൽകിയാണ് ആലപ്പുഴയിൽ കയർ കോൺക്ലേ വ് നടത്തിയത്.

Top