കുട്ടനാട് സഫാരിക്ക് തിരക്കേറി

ആലപ്പുഴ കുട്ടനാടിനെ അടുത്തറിഞ്ഞുള്ള ജലഗതാ ഗത വകുപ്പിന്റെ ‘കുട്ടനാട് സഫാരി’ യാത്രയ്ക്ക് തിരക്കേറി. ഒരു മാസത്തിനുള്ളിൽ വരുമാനം 13 ലക്ഷം കടന്നു. വിവിധയിടങ്ങളിൽ നിന്നായി വലിയ തോതിലാണ് കുട്ടനാ ട് സഫാരിക്ക് അന്വേഷണങ്ങ ളെത്തുന്നത്. എപ്രിൽ 10-നു തുടങ്ങിയ സർവീസിൽ മേയ് അഞ്ചുവരെയുള്ള ജലഗതാ ഗത വകുപ്പിന്റെ കണക്കുപ്ര കാരം 1,366 പേർ യാത്രയെ ത്തി. ഇതിലൂടെ 13.10 ലക്ഷ മാണ് വരുമാനം.

ജലഗതാഗതവകുപ്പിന്റെ വേഗ-രണ്ട് സർവീസിനു ലഭിച്ച സ്വീകാര്യതയ്ക്കു പിന്നാ ലെയാണ് കുട്ടനാട് സഫാരി ആ വിഷക്കരിച്ച ത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്പോൺസർഷിപ്പിൽ മുഹമ്മ പഞ്ചായത്തുമായി സഹകരി ച്ചാണ് പദ്ധതി നടപ്പാക്കിയത്.

സഞ്ചാരികൾക്കായി പാ തിരാമണൽ ദ്വീപിൽ പരമ്പ രാഗത കലാരൂപങ്ങളും അര ങ്ങേറുന്നുണ്ട്. ദ്വീപിൽ പുല്ലും മുളയും ഉപയോഗിച്ചു നിർമി ച്ച ആംഫി തിയേറ്ററാണ് വേദി.

കുട്ടനാട് സഫാരി ഇങ്ങനെ
രാവിലെ 10-ന് ആലപ്പുഴ യിൽനിന്നു പുറപ്പെട്ട് വൈ കീട്ട് 5.30-ന് തിരികെയെത്തു
ന്ന തരത്തിലാണ് സർവീസ്. യാത്രയിലാദ്യം കുട്ടനാടിന്റെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ അവതരിപ്പിക്കും. നെഹ്റുട്രോഫി പവിലിയനു സമീപത്തുകൂടി അഴീക്കൽ കനാലിലൂടെയാണ് സഞ്ചാരം. ഇവിടെ നാടൻകടയിൽനിന്നാ ണ് പ്രഭാതഭക്ഷണം.
ഇതിനിടെ ഓല മെടയുന്ന തും കയർ പിരിക്കുന്നതും മറ്റും കാണാനുമാകും. ഉച്ചഭക്ഷണം ആർ ബ്ലോക്കിലേക്കുള്ള യാത്ര തിടെ കള്ളുഷാപ്പിലാണ്.
പാതിരാമണൽ ദ്വീപിലെ ആംഫി തിയേറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പര മ്പരാഗത കലാരൂപങ്ങൾ അര ങ്ങേറും. ഇപ്റ്റയുടെ കലാകാ രന്മാരാണ് അവതരിപ്പിക്കു ന്നത്. കുടുംബശ്രീ പ്രവർത്ത കർക്കാണ് ഇവിടത്തെ ശുചീ കരണ-പരിപാലനച്ചുമതല. മുഹമ്മയിൽ നിന്നുള്ള മടക്ക യാത്രയിൽ കക്ക നീറ്റുന്നതു കാണാം. ഈ യാത്രയിൽ കേ രളത്തിന്റെ പരമ്പരാഗത കല കളെക്കുറിച്ച് വിശദീകരിക്കും. ചെറിയ വള്ളങ്ങളിലെ കടക ളിൽനിന്ന് തനതു വസ്തുക്കൾ വാങ്ങാനുമാകും.

യാത്രയ്ക്ക് ‘ഇന്ദ്ര
ജലഗതാഗത വകുപ്പിന്റെ ശീതീകരിച്ച ഇരുനില സൗ രോർജ ബോട്ട് ഇന്ദ്രയിലാണ് യാത്ര. 100 പേരാണ് യാ ത്രയിലുള്ളത്. 1,000 രൂപയാണ് ടിക്കറ്റ് നിരക്ക്. അഞ്ചുമു തൽ 11 വരെ വയസ്സുള്ളവർ ക്ക് 650 രൂപയും. ബുക്കിങ്ങി
: 9400050333.

Top