കേന്ദ്രനിർദേശമെത്തിയില്ല; തൊഴിലുറപ്പു സ്തംഭിച്ചു പരിഷ്കരിച്ച പദ്ധതി വൈകുന്നു

കേന്ദ്രനിർദേശമെത്തിയില്ല; തൊഴിലുറപ്പു സ്തംഭിച്ചു പരിഷ്കരിച്ച പദ്ധതി വൈകുന്നു
Share Email

ആലപ്പുഴ തൊഴിലുറപ്പുപദ്ധതി കേന്ദ്രം പരിഷ്കരിച്ചതിനുപിന്നാ ലെ ജില്ലയിൽ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. 2026- 27 സാമ്പത്തികവർഷം തുടങ്ങി രണ്ടാഴ്ചയാകാറായിട്ടും ജില്ലയിലെ പഞ്ചായത്തുകൾക്കു പുതിയ പ്ര വൃത്തികൾ ഏറ്റെടുക്കാനായിട്ടില്ല. പരിഷ്കരിച്ച പദ്ധതിയുടെ മാർ ഗനിർദേശങ്ങൾ കേന്ദ്രത്തിൽനി ന്നു ലഭിക്കാത്തതാണ് കാരണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാ മീണ തൊഴിലുറപ്പുപദ്ധതിയെ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ (വി.ബി.-ജി. റാംജി) എന്ന പേരിലാണ് കേന്ദ്രം പരിഷ്ക്കരിച്ചത്. ഈ സാമ്പത്തിക വർഷം മുതൽ പരിഷ്ക്കരിച്ച പദ്ധ തി നടപ്പാക്കുമെന്നറിയിച്ചിരുന്നു. എന്നാൽ, മാർഗനിർദേശങ്ങൾ ലഭിക്കാത്തതിനാൽ എന്തുചെ യ്യണമെന്നറിയാതെ ബുദ്ധിമുട്ടുക യാണ് നിർവഹണ ഉദ്യോഗസ്ഥർ. പരിഷ്ക്കരിച്ച പദ്ധതി നടപ്പാക്കു ന്നതുവരെ പഴയ പദ്ധതി തുട രാൻ കേന്ദ്രം അനുവദിച്ചിരുന്നു. അതനുസരിച്ച് കഴിഞ്ഞവർഷം പൂർത്തിയാക്കാത്ത പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ, 90 ശതമാനം തൊഴി ലാളികൾക്കും തൊഴിൽ കിട്ടാത്ത സാഹചര്യമാണ്. പുതിയ മാർഗ നിർദേശങ്ങൾ വൈകിയാൽ നട സാമ്പത്തികവർഷം ലക്ഷക്ക ണക്കിനു തൊഴിൽദിനങ്ങൾ നഷ്ട മാകാനാണു സാധ്യത.
തൊഴിലുറപ്പിൽ കഴിഞ്ഞ സാ മ്പത്തികവർഷംവരെ 100 തൊ ഴിൽദിനമാണ് ഒരുകുടുംബത്തിന് അനുവദിച്ചിരുന്നത്. പുതിയ പദ്ധ തിയിൽ അത് 125 ആക്കി ഉയർ ത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, ഇത് എങ്ങനെ സാധ്യ മാകുമെന്ന ആശങ്കയും പഞ്ചായ ത്തുകൾക്കുണ്ട്.
ജില്ലയിൽ ഒന്നരലക്ഷത്തിലേ റെ കുടുംബങ്ങളാണ് തൊഴി ലുറപ്പുപദ്ധതിയെ ആശ്രയിക്കു ന്നത്. ഇതിൽ കഴിഞ്ഞവർഷം 23,296 കുടുംബങ്ങൾക്കു മാത്ര മാണ് 100 ദിവസം തൊഴിൽ ലഭി ച്ചത്. ആകെ തൊഴിലാളികുടും ബങ്ങളെ പരിഗണിച്ചാൽ ശരാശ രി ഒരു കുടുംബത്തിന് 59 ദിവസ
ത്തെ തൊഴിൽ മാത്രമാണ് കിട്ടിയ ത്. ഇതാണ് ആശങ്കയ്ക്കുകാരണം. പലപ്പോഴായി കേന്ദ്രം കൊ ണ്ടുവന്ന നിബന്ധനകൾ ജില്ല യിൽ തൊഴിലുറപ്പുപ്രവൃത്തിക ളുടെ എണ്ണം കുറയാനും കൂലി കുറയാനും ഇടയാക്കിയിരുന്നു.
കഴിഞ്ഞവർഷം 284.16 കോടി രൂപ മാത്രമാണ് ജില്ലയിൽ കൂലി യായി നൽകാനായത്. അതിനു മുൻപ് 358.56 കോടി രൂപ നൽ കിയ സ്ഥാനത്താണിത്. പൂർത്തി യാക്കിയ പദ്ധതികളുടെ എണ്ണ വും പകുതിയായി കുറഞ്ഞു. മുൻ വർഷങ്ങളിൽ 25,000 വരെ പ്രവൃത്തികൾ തൊഴിലുറപ്പിൽ ഏറ്റെടു ത്ത് നടപ്പാക്കിയിരുന്നു. കഴിഞ്ഞ വർഷമത് 13,190 ആയി ചുരുങ്ങി.

കൂലിവർധനയിൽ അവ്യക്തത
സാധാരണ എല്ലാവർഷവും മാർച്ച് അവസാനത്തോടെ അടു ത്ത സാമ്പത്തികവർഷത്തേ ക്കുള്ള കൂലി പുതുക്കി നിശ്ചയി ച്ച് കേന്ദ്രം ഉത്തരവിറക്കാറുണ്ട്. എന്നാൽ, ഇത്തവണ ഇതുവരെ അതുണ്ടായിട്ടില്ല. 369 രൂപയാണ് നിലവിലെ കൂലി. ഇത് ഉയർത്ത ണമെന്ന ആവശ്യം ശക്തമാണ്.

Share Email
Top