തണ്ണീർമുക്കം ബസ് സാൻഡ് കംഫർട്ട് സ്റ്റേഷൻ; ശോച്യാവസ്ഥയിൽ കംഫർട്ട് തീരെയില്ല
പരിസരത്ത് കടുത്ത ദുർഗന്ധം; വൃത്തിയാക്കാനോ പരിപാലിക്കാനോ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ

മുഹമ്മ ആരോഗ്യ ഭീഷണി യുയർത്തി നാശത്തിന്റെ വക്കിലായി തണ്ണീർമുക്കം പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേ ഷൻ. ശുചിമുറിയും പരിസരവും വൃത്തിയാക്കാനോ കൃത്യമായി പരിപാലിക്കാനോ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടു ത്തി ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടമാണിത്. കംഫർട്ട് സ്റ്റേഷൻ മാസങ്ങളായി വൃത്തിഹീനമായതിനാൽ പരിസരത്ത് കടുത്ത ദുർഗന്ധമാണ് വമിക്കുന്നത്. ബേസിനുകളും തറയും പൂർണ്ണമായും പായലും കറയും പിടിച്ച് ഉപയോഗശൂന്യ മായ നിലയിലാണ്. സ്ത്രീ സൗഹൃദ വിശ്രമമുറിയും ശൗചാല യവും എന്നെഴുതി ബോർഡ് വച്ചിട്ടുണ്ടെങ്കിലും സ്ത്രീകൾ ക്കും കുട്ടികൾക്കും ഇവിടേക്ക് പ്രവേശിക്കാൻ പോലും കഴിയാ ത്ത അവസ്ഥയാണ്. കെട്ടിട ത്തിന് ചുറ്റും കാടുമൂടിയും പ്ലാ സ്റ്റിക് ഉൾപ്പെടെയുള്ള മാലി ന്യങ്ങൾ കുന്നുകൂടിയും കിടക്കുകയാണ്. ഇത് കൊതുകുക ളും എലികളും പെരുകാൻ കാര ണമായിട്ടുണ്ട്.
പഞ്ചായത്ത് ഓഫിസിന്റെ തൊട്ടരികിൽ ഒട്ടേറെ പേർ ഉപ യോഗപ്പെടുത്തുന്ന പൊതുശ
ചാലയം ദയനീയാവസ്ഥയിലാ ണ്. നിലവിൽ സാമൂഹിക വിരു ദ്ധരുടെ താവളവും പകർച്ചവ്യാ ധി കേന്ദ്രമായും മാറിയിരിക്കുക യാണെന്ന് നാട്ടുകാർ പറയു ന്നു. പലതവണ ശോച്യാവ സ്ഥ അധികൃതരുടെ ശ്രദ്ധ യിൽപെടുത്തിയെങ്കിലും യാ തൊരു നടപടിയും സ്വീകരിച്ചിട്ടി ല്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കു കയാണ് നാട്ടുകാർ. വരുംദിവസ ങ്ങളിൽ ശുചീകരണ പ്രവർത്ത നങ്ങളും അറ്റകുറ്റപ്പണികളും നടത്തിയില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് ജനകീയ സമിതി മുന്നറിയിപ്പ് നൽകി.

