ദശീയപാതയ്ക്കായി വേമ്പനാട്ടുകായലിൽ നിന്ന് മാനദണ്ഡം ലംഘിച്ച് മണ്ണെടുപ്പ്

മണൽ വേർതിരിച്ച് ചെളി കായൽത്തീരത്തു തള്ളുന്നു; പ്ലാസ്റ്റിക് കായലിലേക്കും
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമടഞ്ഞു


ദേശീയപാത നിർമാണത്തിനായി ആലപ്പുഴ തണ്ണീർമുക്കം ഭാഗത്തെ വേമ്പനാട്ടുകായലിൽനിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് മണ ലെടുപ്പ്. മണൽ വേർതിരിച്ചെടുക്കുമ്പോൾ അവശേഷിക്കുന്ന ചെളി കായൽത്തീരത്ത് തള്ളുകയാണ്. പ്ലാസ്റ്റിക് കായലിലേക്ക് തിരിച്ചിടുന്നതായും നാട്ടുകാർ പറയുന്നു. ചെളി കുമിഞ്ഞുകൂടി കായൽത്തീരം നികന്നു. വള്ളമിറക്കാൻ പറ്റാത്തതിനാൽ തൊ ഴിലാളികൾക്ക് മീൻപിടിക്കാനും കക്കവാരാനും പറ്റാതായി. മുഹ മ്മ കണ്ണങ്കര ഭാഗത്തുമാത്രം 260 മത്സ്യത്തൊഴിലാളി കുടുംബങ്ങ ളുടെ ഉപജീവനമാർഗമടഞ്ഞ സ്ഥിതിയാണ്.
തീരത്തുനിന്ന് മൂന്നരമീറ്റർ അകലത്തിലും മൂന്നുമീറ്റർ ആഴത്തി ലും മണലെടുക്കാനാണ് മേജർ ഇറിഗേഷൻ വിഭാഗം ദേശീയ പാത വിഭാഗത്തിന് അനുമതി നൽകിയത്. അതിന്റെ അടിസ്ഥാ നത്തിലാണ് ദേശീയപാത 66 തുറവൂർ-പറവൂർ റീച്ചിന്റെ നിർ മാണക്കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനി വേമ്പനാട്ടു കായലിൽ നിന്ന് മണലെടുക്കുന്നത്.


മണലെടുപ്പു തുടങ്ങിയപ്പോൾത്തന്നെ മാ നദണ്ഡങ്ങൾ ലംഘിച്ചതായി നാട്ടുകാർ പറയുന്നു. തീരത്തുനിന്ന് രണ്ടുകിലോമീറ്ററോളം ദൂരത്തിൽ മണലെടുത്തു. ആറു മാസത്തോളം ഒരേ സ്ഥലത്തു നിന്നുതന്നെ ആഴത്തിൽ മണൽ കുഴിച്ചെടുത്തു. മൂന്നുമീറ്റർ എന്നത് പാലിച്ചില്ല. മണൽ വേർതിരിച്ച് കഴുകിയെടുക്കുമ്പോൾ ബാക്കിയാകുന്ന ചെളി തീരത്തു തള്ളുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാ ലിന്യം വാരിയെടുക്കാതെ കായലിലേക്കു തള്ളിവിടുന്നതായാ ണ് പറയുന്നത്.

വയറെരിഞ്ഞ് മത്സ്യത്തൊഴിലാളികൾ
ആലപ്പുഴ ദേശീയപാതയ്ക്കായി ചട്ടം ലംഘിച്ചു നടക്കുന്ന മണൽ ഖനനം മത്സ്യത്തൊഴിലാളികളുടെ ജീവിതം മുടക്കി. മാസങ്ങളായി മീൻപിടിക്കാനും കക്കവാരാനും പോകാൻ പറ്റാത്ത അവസ്ഥയാണ്. സർക്കാർ വാക്കു പാലിച്ചില്ല; പഞ്ചായത്ത് കരാറൊപ്പുവെച്ചതുമില്ല

ദേശീയപാത വികസനത്തിനായി വേമ്പനാട്ടുകായലിൽനിന്നു മണൽ ഖനനം നടത്തുന്നതിന് മത്സ്യത്തൊഴിലാളി മേഖലകളിൽനിന്നുൾപ്പെടെ കാര്യമായ എതിർപ്പുണ്ടായില്ല. വികസനത്തിനു തങ്ങൾ എതിരല്ലെന്നും മാനദണ്ഡങ്ങൾ പാലിച്ച് മണൽ ഖനനം നടത്തുന്നതിൽ തെറ്റില്ലെന്നും മത്സ്യത്തൊഴിലാളി നേതാക്കൾ അറിയിച്ചതാണ്. എന്നാൽ, തീരത്തുനി ന്നു മൂന്നര കിലോമീറ്റർ അകലത്തിൽനിന്നുവേണം ഖനനം നടത്തേണ്ട തെന്ന നിബന്ധന ലംഘിച്ചു. മൂന്നുമീറ്റർ ആഴത്തിൽ മണ്ണെടുക്കാനാണ് നിർദേശിച്ചിരുന്നത്. ഇതും ലംഘിക്കപ്പെട്ടു. വൻതോതിൽ മണൽഖന നം നടത്തി ശുദ്ധീകരിച്ചെടുക്കുമ്പോൾ പരിസരവാസികൾക്കുണ്ടാകു ന്ന ബുദ്ധിമുട്ടുകളെക്കുറിച്ചോ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടങ്ങുന്ന സ്ഥിതിയെക്കുറിച്ചോ അധികൃതർ ചിന്തിച്ചില്ല. ഖനനം തുട ങ്ങും മുൻപ് കരാറുകാരുമായി ഉപാധിവെച്ച് ഉടമ്പടി തയ്യാറാക്കാൻ ഗ്രാമപ്പഞ്ചായത്തിനും കഴിഞ്ഞില്ല.

സംയുക്ത പരിശോധന നടത്തും മണലെടുപ്പിന്റെ പ്രത്യാഘാതം കളക്ടറുടെയും ബന്ധപ്പെട്ട ഉദ്യോ ഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഇറിഗേ ഷൻ, ദേശീയപാത, തദ്ദേശവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
-പി. പ്രസാദ് എം.എൽ.എ.

വലയിടാനാകുന്നില്ല
ഖനനം നടക്കുന്നതുകൊണ്ടുള്ള ചെളി നിറഞ്ഞിരിക്കുന്നതിനാൽ വലയിടാനാകുന്നില്ല. വെള്ളം കലങ്ങിയതിനാൽ മത്സ്യമില്ലാതെ യുമായി. കക്കവാരാനും പറ്റാതായി –
രമേശൻ,
കോക്കാട്

ചെളിനിറഞ്ഞ് കായൽ ഇല്ലാതാകുന്നു
കണ്ണങ്കര തീരത്തുനിന്നുമാത്രം ആറേക്കറിലധികം വിസ്തൃതിയിൽ ചെളി നിറഞ്ഞ് കായൽ നികന്നു. ഇവിടെ പുല്ലു വളർന്നു. വള്ളം ഇറക്കാനാവുന്നില്ല. കക്കവാരാൻ പോയിട്ടു മാസങ്ങളായി
-അനിരുദ്ധൻ, കളത്തിൽ

തണ്ണീർത്തടങ്ങളും നശിച്ചു
കായൽത്തീരത്തോടു ചേർന്ന് ഏക്കറുകണക്കിനു തണ്ണീർത്ത ടങ്ങൾ മണ്ണും ചെളിയും ഇട്ടു നികത്തി. ഇതോടെ ആവാസവ്യ വസ്ഥ തകർന്നു. കായലിനരികിൽപ്പോലും കഴുത്തറ്റം വെള്ളമു ണ്ടായിരുന്നതാണ് നികന്നില്ലാതായത്.
-ശ്രീധരൻ, കോക്കാട്

കഴുക്കോൽ ഉയർത്താനാവില്ല
വള്ളം ഉന്താനായി കഴുക്കോൽ കായലിൽ താഴ്ത്തിയാൽ ചെ ളിയിൽ പൂണ്ട് ഉയർത്താനാവാത്ത അവസ്ഥയാണ്. മുൻപ് കാ യലരികിൽ കുളിക്കാനും വസ്ത്രം കഴുകാനും മറ്റും കഴിയുമായിരു ന്നു. ഇപ്പോൾ അതിനും കഴിയുന്നില്ല
-ഹരിഹരൻ,
കളത്തിൽ

സ്ത്രീകളുടെ ഉപജീവനം നിലച്ചു
പുരുഷന്മാർ മുങ്ങിയെടുത്തു കൊണ്ടുവരുന്ന കക്ക പുഴുങ്ങി കൊണ്ടുപോയി വിറ്റ് ഉപജീവനം നടത്തിയിരുന്ന സ്ത്രീകളെല്ലാം പട്ടിണിയിലായി. പലവിധത്തിലുള്ള ലോണുകളും തിരിച്ചടയ്ക്കാ
നാവാതായി
-പ്രജിതാ ഹരി,
കളത്തിൽ

റോഡ് തകർന്നു; അപകടവും കൂടി

Top