മുടിയില്ലാത്ത ഓടയിൽ യുവാവ് മുങ്ങിമരിച്ചു

മുടിയില്ലാത്ത ഓടയിൽ യുവാവ് മുങ്ങിമരിച്ചു
Share Email

മഴയത്ത് വിട്ടിൽനിന്ന് പുറത്തുപോയയാൾ ഓടയിൽ വീണത് ആരും അറിഞ്ഞില്ല

ആലപ്പുഴ മഴ പെയ്യുന്നതിനിടെ രാത്രി വീട്ടിൽ നിന്നു പുറ ത്തുപോയയാൾ മുടിയില്ലാത്ത ഓടയിൽ വീണു മുങ്ങി മരിച്ചു. നഗരത്തിൽ ചാത്തനാട് മുനി സിപ്പൽ ഉന്നതിയിലെ 43-ാം നമ്പർ വീട്ടിൽ പരേതനായ തങ്കച്ചന്റെയും ശ്യാമളയുടെയും മകൻ മഹേഷാണ് (ബോബൻ- 45) മരിച്ചത്.
വീട്ടിൽ നിന്ന് 200 മീറ്റർ മാറി കവിത ഐടിസി-ചാത്തനാട് മുനിസിപ്പൽ ഉന്നതി റോഡിൽ വെള്ളിയാഴ്ച രാത്രിയുണ്ടാനാണ് അപകടം അപ്പോൾ ആരും അറിഞ്ഞില്ല.
ഇന്നലെ പുലർച്ചെയാണ് ഓട യിൽ മരിച്ചുകിടക്കുന്നതു കണ്ടത്.
വെള്ളിയാഴ്ച രാത്രി ഒൻപതി ബോബൻ വീട്ടിൽ നിന്നിറങ്ങിയത്. മുടിയില്ലാത്ത ഓടയു ടെ ഭാഗത്തെത്തിയപ്പോൾ കാൽവഴുതി ഓടയിലേക്കു വീ ണതായിരിക്കുമെന്നു കരുതു ന്നു. ഓടയിൽ ജലനിരപ്പ് കൂടു തലായിരുന്നില്ല. പക്ഷേ കമ ഴ്ന്ന നിലയിൽ കിടന്നിരുന്ന മഹേഷിന്റെ മുഖം വെള്ള ത്തിൽ മുങ്ങിയിരുന്നു. വീഴ്ച യിൽ ബോധരഹിതനായിരി ക്കാമെന്നാണു സംശയം. മുങ്ങി മരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നു നോർത്ത് പൊലീസ് അറിയി പുലർച്ചെ 1.30ന് സമീപത്തെ ഹോംസ്റ്റേയിൽ എത്തിയവരാണ് ഓടയിൽ ഒരാൾ കിടക്കുന്ന തു കണ്ടത്.
തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. അവരെത്തി മഹേ ഷിനെ കരയ്ക്കെത്തിച്ചെങ്കി ലും മരിച്ചിരുന്നു. പിന്നീടാണു വീട്ടുകാർ വിവരം അറിയുന്നത്. ഭാര്യ: പ്രിയ. പോസ്റ്റ്മോർട്ട ത്തിനു ശേഷം സംസ്കാരം നടത്തി.

Share Email
Top