മുഹമ്മയിൽ മഴക്കാല പൂർവ്വ ശുചീകരണം

16 May 2026
മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡെങ്കിപ്പനി, ജപ്പാൻ ജ്വരം തുടങ്ങിയ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിന്റെ ഉറവിട നിർമ്മാർജ്ജനം, ആരോഗ്യ വകുപ്പുമായി സഹകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. മുഹമ്മ മാർക്കറ്റിൽ നടന്ന ശുചീരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മിനി ബിജു അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ആർ.മോഹിത്, കെ.എസ്.രാജേഷ്, ടി.കെ.മോഹനദാസ്, രഞ്ജിനി ഉദയൻ, കെ.ബി.രതീഷ്, ഉഷാ ബോസ്, ഷീല ഷാജി, സി.ജെ.നീതു, സുനി ഷാജി, അംബിക പുരുഷോത്തമൻ, ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ബി.ശശി കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്.വിദ്യ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹരിത കർമ്മ സേനാംഗങ്ങളും ആശാ പ്രവർത്തകരും വ്യാപാരികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Top