രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേനയെത്തി പീഡനം

യുവതിയുടെ വൈദ്യപരിശോധന നടത്തി

രഹസ്യമൊഴി രേഖപ്പെടുത്താൻ ഉത്തരവ്
യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനുള്ള വകുപ്പുകളും ചുമത്തി

ആലപ്പുഴ അർധരാത്രി ദേശീയപാതയോരത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേനയെത്തിയ വ്യാപാരിനേതാവ് പീഡിപ്പിച്ച കേസിൽ യുവതി യുടെ വൈദ്യപരിശോധന നടത്തി. അപകടം നടന്ന ഏപ്രിൽ 3നു രാത്രി തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ യുവ തിയുടെ വൈദ്യപരിശോധന നട ത്തിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണച്ചുമതല ഏറ്റെടുത്ത കായംകുളം ഡിവൈഎസ്പി യു വതിയുടെ മൊഴി രേഖപ്പെടുത്തി യതിനു പിന്നാലെയാണ് ഇന്ന ലെ കായംകുളം താലൂക്ക് ആശു പ്രതിയിൽ വച്ചു വീണ്ടും വൈദ്യ പരിശോധന നടത്തിയത്. വാഹ നത്തിലേക്കു കയറ്റുന്നതിനിടെ പ്രതി ലൈംഗികാതിക്രമം നടത്തി യതിന്റെ പാടുകൾ തന്റെ ശരീര ത്തിൽ ഉണ്ടായിരുന്നെന്നു കഴി ഞ്ഞ ദിവസം യുവതി മൊഴി നൽ കിയിരുന്നു. യുവതിയെ പരിശോ ധിച്ച ഡോക്ടർ, എക്സ്റേ ടെക്നിഷ്യൻ, ആശുപത്രി ജീവന ക്കാർ എന്നിവരുൾപ്പെടെ 11 പേരുടെ മൊഴിയും രേഖപ്പെടു ത്തിയിട്ടുണ്ട്.

യുവതിയുടെ രഹസ്യമൊഴി മാവേലിക്കര മജിസ്ട്രേട്ട് രേഖ പ്പെടുത്താൻ ഉത്തരവായി. രഹസ്യമൊഴി രേഖപ്പെടുത്തണമെ ന്നാവശ്യപ്പെട്ട് പൊലീസ് ആല പ്പുഴ സിജെഎം കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ്. മജിസ്ട്രേട്ട് കോടതി തീയതി നിശ്ചയിച്ച് പരാതിക്കാ രിക്കു നോട്ടിസ് നൽകും.

കേസിൽ പ്രതിയായ വ്യാപാര വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദ് യുവതിയെ ആശുപത്രി യിൽ വച്ച് ഭീഷണിപ്പെടുത്തിയെ ന്ന കുറ്റത്തിനുള്ള വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തി. പി ന്തുടർന്നു ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമുള്ള
വകുപ്പുകളാണു ചുമത്തിയത്. ഏപ്രിൽ 3ന് കായംകുളം കെപിഎസി ജംക്ഷനു സമീപ ത്തു വച്ചാണു യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടി ച്ചു മറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകാനായി യുവതിയെ മറ്റൊരു വാഹനത്തിലേക്കു കയറ്റുമ്പോൾ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.

Top