സജീവമായി വിഷു വിപണികൾ
തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞു, മലയാളികൾ ക്ക് ഇനി “വിഷുപ്പാച്ചിൽ’. വിഷുവി പണികൾ ഇന്നു മുതൽ കൂടുതൽ സജീവമാകും. മീനച്ചൂടിന്റെ ആലസ്യത്തിലും മനസ്സിനു കുളിർമയേ കാൻ വഴിയോരങ്ങളിലും നാട്ടിൻപുറങ്ങളിലും കൊന്നമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്. വേനൽമഴ അത്ര കടാക്ഷിക്കാത്തതു കൊണ്ടും ചൂടു കൂടുതലായതിനാലും കൊന്നപ്പൂക്കൾക്കു വലിയ ക്ഷാമമു ണ്ടാകില്ലെന്നാണു കച്ചവടക്കാർ പറയുന്നത്. എന്നാൽ നഗരങ്ങളിൽ കൊന്നപ്പൂക്കൾ കുറവാണ്, ഗ്രാമ ങ്ങളിൽ നിന്നെത്തണം. വിപണിക ളിലെ കൊന്നപ്പൂ സമൃദ്ധിയെത്രയു ണ്ടെന്നു വിഷുത്തലേന്നു മാത്രമേ അറിയാൻ കഴിയു എന്നു ചില കച്ച വടക്കാർ പറഞ്ഞു.
പ്ലാസ്റ്റിക്, തുണി എന്നിവകൊണ്ടു നിർമിച്ച കൃത്രിമ കണിക്കൊന്നകൾ നേരത്തേ തന്നെ വിപണിയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വ്യാപര സ്ഥാപനങ്ങളും വീടുകളുമെല്ലാം കൃത്രിമകൊന്നകൾ കൊണ്ട് അല ങ്കരിച്ചിട്ടുണ്ട്. വിഷുക്കണിയിലും ഈ കൃത്രിമപ്പൂക്കൾ വിരിഞ്ഞുനിൽ ക്കും. മാർക്കറ്റിൽ 20 രൂപ മുതലാ ണ് വില വരുന്നത്. കൂടാതെ മുല്ല, ജമന്തി തുടങ്ങിയ പൂക്കൾക്കും വി ഷു പ്രമാണിച്ച് രണ്ടുദിവസത്തിനു ള്ളിൽ വില കൂടും.
കണിവെള്ളരിയും കണിമത്തനും
കണികൈതച്ചക്കയുമെല്ലാം വിപ ണിയിൽ എത്തിക്കഴിഞ്ഞു. ആളുകൾ വാങ്ങുന്നുണ്ടെങ്കിലും വിഷു ത്തിരക്ക് തുടങ്ങുന്നതേയുള്ളൂ. വിഷുവിനു വേണ്ടി മാത്രം പാടങ്ങ ളിൽ കൃഷിചെയ്തുണ്ടാക്കുന്നതാ ണ് ഇവ. വലുപ്പം കുറഞ്ഞ കു ഞ്ഞൻ മത്തനും കണിവെള്ളരിയു മെല്ലാം കാഴ്ചയ്ക്കും സുന്ദരം. ചക്കയും വിപണിയിൽ ഇന്നുമു തൽ എത്തിത്തുടങ്ങും. വലിയ കണിവെള്ളരിയുണ്ടെങ്കിലും കൂടു തൽ പേർക്കും പ്രിയം കുഞ്ഞൻ വെള്ളരികളോടാണ്. മാമ്പഴം കി ലോഗ്രാമിന് നിലവിൽ വില 50 രൂപ യാണെങ്കിലും കൂടാൻ സാധ്യതയു ണ്ടെന്ന് കച്ചവടക്കാർ പറഞ്ഞു. പലനിറങ്ങളിലും വലിപ്പത്തിലും രൂ പത്തിലും ശ്രീകൃഷ്ണന്റെ പ്രതിമ കളും ഒരുങ്ങിക്കഴിഞ്ഞു. ഫൈബർ, പ്ലാസ്റ്റർ ഓഫ് പാരിസ്, പോളി മാർബിൾ, മെറ്റൽ, പേപ്പർ പൾപ്പ്, മണ്ണ് തുടങ്ങിയവ ഉപയോഗിച്ചു നിർമിച്ച വിഗ്രഹങ്ങളാണ് കച്ചവട ത്തിനുള്ളത്. 100 മുതൽ 10,000 രൂപ വരെ വില വരുന്ന പ്രതിമകളു ണ്ട്. വില കുറവായതിനാൽ പ്ലാ സ്റ്റർ ഓഫ് പാരിസ് പ്രതിമകൾ ക്കാണ് കൂടുതൽ കച്ചവടം. ഉത്തരേ ന്ത്യൻ കച്ചവടക്കാരിൽനിന്നു വാ ങ്ങുന്ന മയിൽപീലികൾക്കും ആവ ശ്യക്കാരുണ്ട്. കുങ്കുമച്ചെപ്പ്, കൺമഷിക്കൂട്, വാൽ ക്കണ്ണാടി, ഞൊറിഞ്ഞു വച്ച പുടവ, താലം തുടങ്ങിയവ അടങ്ങുന്ന കണിസെറ്റും വിപണിയിൽ ഉണ്ട്. വിഷുക്കാലമല്ലേ

