30 മായാമുദ്രകളായി വിഎസിന്റെ ജീവിതം!

30 മായാമുദ്രകളായി വിഎസിന്റെ ജീവിതം!
Share Email

16 May 2026
പൂർത്തിയാകാനുള്ളത് മുപ്പതാമത്തെ ചിത്രമായ വിലാപയാത്ര
ആലപ്പുഴ വേലിക്കകത്തു വീട്ടിലെ ചുറ്റുമതിൽ ഇനി വിപ്ലവ നായകന്റെ സമരഭരിതമായ ജീ വിതം പറയും. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ജീവി തത്തിലെ ശ്രദ്ധേയമായ 30 മാ യാത്ത മുദ്രകളാണ് വേലിക്കക ത്ത് വീട്ടിലെ ചുറ്റുമതിലിൽ വർ ണങ്ങളിലൂടെ പുനഃസൃഷ്ടിച്ച ത്. വിഎസിന്റെ ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളും ശ്രദ്ധേയ മായ ചിത്രങ്ങളും ചുറ്റുമതിലിൽ നിറഞ്ഞിട്ടുണ്ട്. 30 ചിത്രങ്ങളിലെ അവസാന ചിത്രമായ വിഎസി ന്റെ വിലാപയാത്ര കൂടിയാണ് ഇനി വരയ്ക്കാനുള്ളത്.
ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ 15 കലാകാര ന്മാർ 5 ദിവസങ്ങൾ കൊണ്ടാണ് ഈ ചിത്രങ്ങൾ തയാറാക്കിയത്. ചുവപ്പ് കലർന്ന തവിട്ടു നിറ ത്തിൽ മോണോക്രോമാറ്റിക് രീ തിയിലുള്ള സെപിയ മാതൃകയി ലാണ് ചിത്രങ്ങളൊരുക്കിയിരി ക്കുന്നത്. വിഎസിന്റെ വിയോഗ ശേഷമുള്ള ആദ്യ ജന്മദിനത്തോ ടനുബന്ധിച്ചു മതിലിന്റെ പുറം ചുമരിൽ വിഎസിന്റെ പഴയകാ ലത്തെ സമരപോരാട്ടങ്ങൾ ലളി തകലാ അക്കാദമി ക്യാംപിലൂടെ വരച്ചിരുന്നു. രണ്ടാമത്തെ ഗ്രാ ഫിറ്റി ക്യാംപിലൂടെയാണ് വിഎ സിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങൾ കൂടി മതിലിന്റെ അകം ചുമരിലേക്കു കൂടി പകർ ത്തിയത്.
വസൂരി മൂർഛിച്ചു താൽക്കാ ലിക കുടിലിലേക്കു മാറ്റിപ്പാർപ്പി ച്ച അമ്മയെ കാണാൻ അച്ഛ ന്റെ കൈ പിടിച്ചു വിഎസ് എത്തുന്നതാണ് ആദ്യ ചിത്രം. സ്കൂളിൽ സവർണ കുട്ടികളുടെ അക്രമത്തിൽ നിന്നു രക്ഷ നേടാൻ സ്വന്തം അരഞ്ഞാണം
അഴിച്ച് ചുഴറ്റി പ്രതിരോധിക്കുന്ന തും തുന്നൽക്കാരനും കയർ ഫാ ക്ടറി തൊഴിലാളിയായുമുള്ള വി എസിന്റെ വ്യത്യസ്ത രൂപങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. പി. കൃഷ്ണ പിള്ള സംസാരിക്കുന്ന യോഗത്തിൽ വിഎസ് കേൾവി ക്കാരനായി നിൽക്കുന്നതും ലോ ക്കപ്പ് മർദനത്തിൽ ബയണറ്റ് കൊണ്ടുള്ള കുത്തേറ്റ് കാലിൽ ആഴത്തിൽ മുറിഞ്ഞ ചിത്രവും മതികെട്ടാൻ മല, എൻഡോ സൾഫാൻ തുടങ്ങിയ വിഎസി ന്റെ വിവിധ യാത്രകളും സമര പോരാട്ടങ്ങളും മുഖ്യമന്ത്രി കാല വുമെല്ലാം അടങ്ങുന്നതാണ് ഈ ചിത്രപരമ്പര.
അവസാന ചിത്രമായ വിലാപ യാത്രയുടെ വരയും മറ്റു ചിത്ര ങ്ങളുടെ അവസാന മിനുക്കുപ ണികളുമാണ് ഇനി ബാക്കിയു ള്ളത്. അക്കാദമി അംഗമായ ആലിശ്ശേരി സ്വദേശി ടി.ബി.ഉദ യന്റെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ ഈ പ്രവൃത്തി കൾ പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് ചിത്രകാര

Share Email
Top