മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളി
മുഹമ്മപ്പള്ളി ഇടവകക്കാരായി മണ്ണഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും താമസിച്ചിരുന്ന അറുപതോളം വീട്ടുകാര്‍ ചേര്‍ന്ന് മണ്ണഞ്ചേരി കവലയ്ക്കു സമീപം 1944 – ല്‍ ഒരു വണക്കമാസപ്പുരയും സണ്‍ഡേ സ്‌കൂളും ആരംഭിച്ചു 1955 മെയ് 25-ാം തീയതി മണ്ണഞ്ചേരി, നിത്യസഹായമാതാ കപ്പേളയെ മുഹമ്മയുടെ ഒരു കുരിശുപള്ളിയായി ഉയര്‍ത്തി.
2008 ഏപ്രിൽ 6-ന് കുരിശുപള്ളിയിലും ഏപ്രിൽ 13-ന് മുഹമ്മ ഇടവകപ്പള്ളിയിലും ചേർന്ന പൊതുയോഗങ്ങളിൽ ഉണ്ടായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം 2008 മെയ് 20-ന് മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളിയെ ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ചമ്പക്കുളം–കല്ലൂർക്കാട് ഫൊറോനാ പള്ളിയിൽ നടന്ന 121-ാമത് ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷത്തിനിടെയായിരുന്നു.
പുതിയ ഇടവകയുടെ ആദ്യ വികാരിയായി ബഹു. പാറശ്ശേരി ജോസച്ചനെ നിയമിച്ചു.
ഇമെയിൽ: smcmannancherry@gmail.com
| Phone: | 0477-2290072 8891820072 |
|---|
| Address: | Mannancherry, Muhamma, Alappuzha Dt, Kerala 688 538 smcmannancherry2021@gmail.com |
|---|



