ആലപ്പുഴ – എ ഗ്ലോബൽ വാട്ടർ വാസ് പദ്ധതി

ബിച്ച് സൗന്ദര്യവൽക്കരണം

കഴിഞ്ഞ ഡിസംബറിൽ അവസാനിക്കേണ്ട പദ്ധതിയുടെ നിർമാണം പൂർത്തിയായത് 10 ശതമാനം
ആലപ്പുഴ ബീച്ച് രാജ്യാന്തര നി ലവാരത്തിലേക്ക് ഉയർത്താൻ തുടങ്ങിയ ‘ആലപ്പുഴ – എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി’ കൽക്കെട്ട്, കുഴിയെടുക്കൽ എന്നിവയിൽ ഒതുങ്ങി.
കരാർ വ്യവസ്ഥയനുസരിച്ച് നിർമാണം പൂർത്തിയാക്കാൻ അനുവദിച്ച കാലാവധി പിന്നിട്ടെ ങ്കിലും കഴിഞ്ഞ എട്ടു മാസം കൊ ണ്ട് പദ്ധതിയുടെ 10 ശതമാനം നിർമാണം പോലും പൂർത്തിയാ യിട്ടില്ല.
കേന്ദ്ര ടൂറിസം മന്ത്രാലയത്തി ന്റെ സ്വദേശ് ദർശൻ 2.0ൽ 93,177 കോടി രൂപ വിനിയോഗിച്ച് ചെയ്യു ന്ന “ആലപ്പുഴ-എ ഗ്ലോബൽ വാ ട്ടർ വണ്ടർലാൻഡ്’ എന്ന പദ്ധതി കളിൽ ഒന്നാണ് 24.45 കോടി രൂ പയുടെ ബീച്ച് നവീകരണം. കനാൽ തീരങ്ങളുടെ ബലപ്പെടു ത്തൽ, സൗന്ദര്യവൽക്കരണം, പു ന്നമട നെഹ്റു ട്രോഫി ടെർമി നൽ എന്നിവ ഉന്നത നിലവാര ത്തിലേക്ക് ഉയർത്തൽ തുടങ്ങിയ പദ്ധതികളും 93.177 കോടിയിൽ ഉൾപ്പെടും. നിർമാണം ഇഴയുന്ന തിനെയും മറ്റ് സാങ്കേതിക തടസ്സ ങ്ങളെയും സംബന്ധിച്ച് പറയാൻ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉദ്യോഗസ്ഥർ തയാറായില്ല.


ബിച്ച് വികൃതമായി

ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീ പാലങ്കാരങ്ങൾ, ലാൻഡ്സ്കേപ്, പാർക്കിങ് മൈതാനം, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദി കൾ, സിസിടിവികൾ, മാലിന്യ സംസ്കരണ സംവിധാനം തുട ങ്ങിയവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. 2025 സെപ്റ്റംബറിൽ നിർമാണം തുടങ്ങുമ്പോൾ ഡി സംബറിൽ തന്നെ പൂർത്തിയാ ക്കാനായിരുന്നു ലക്ഷ്യം. ബീച്ചി ന്റെ വടക്കേയറ്റത്തെ നടപ്പാത, ലാൻഡ്സ്കേപ് തുടങ്ങിയവ യ്ക്കുള്ള കല്ലുകെട്ടി, പലയിടങ്ങ ളിലായി കുഴികളെടുത്തു റിങ്ങു കൾ ഇറക്കി. തെക്കേയറ്റം കാറ്റാ ടി ബീച്ചിനോട് ചേർന്നു കല്ലുകെ ട്ടി തിരിച്ചു. കല്ലും മെറ്റലും മണ ലും പലയിടങ്ങളിലായി കൂട്ടിയിട്ടി രിക്കുകയാണ്. തീരദേശ റോഡി ലും ബീച്ചിലേക്ക് പ്രവേശിക്കാനു ള്ള വഴികൾ അടച്ചും ബൈപാസ് നിർമാണ സാമഗ്രികൾ വച്ചിരി ക്കുകയാണ് ഇതോടെ ബീച്ചിലേ ക്ക് വരുന്നതിനും പോകുന്നതി നും പ്രയാസം നേരിടുന്നതായി വിനോദസഞ്ചാരികൾ പറഞ്ഞു.

വ്യാപാരികൾ പ്രതിസന്ധിയിൽ
പദ്ധതി തുടങ്ങാൻ വേണ്ടി റോ ഡിനോട് ചേർന്നു കച്ചവടം നട ത്തിയിരുന്ന 112 വ്യാപാരികളെ തീരത്തേക്ക് മാറ്റിയിരുന്നു. ഇതോടെ ഇവരുടെ കച്ചവടം കുറ ഞ്ഞു. കടലാക്രമണമുണ്ടായാൽ ആളുകൾ ബീച്ചിവലേക്ക് വരാ താകുന്നതോടെ കച്ചവടം മുടങ്ങു മെന്നു വ്യാപാരികൾ പറയുന്നു. തുറമുഖ വകുപ്പിൽ നിന്നാണ് ഇവർ ലൈസൻസ് വാങ്ങിയിട്ടുള്ളത്.

വിജയ് പാർക്കിനും തകർച്ച
സമയം തെറ്റുന്ന നിർമാണം കാരണം വിജയ് ബീച്ച് പാർക്ക് തകർച്ച നേരിടാൻ തുടങ്ങിയിട്ട് മൂന്നു വർഷമായി. ബൈപാസ് നിർമാണവും ബീച്ച് നവീകരണ പ്രവൃത്തികളും തടസ്സം സൃഷ്ടി ച്ചതോടെ അവധിക്കാലത്ത് ഒട്ടേ റെ കുട്ടികൾ വരുമായിരുന്ന പാർ ക്കിൽ വളരെ കുറച്ചുപേർ മാത മേ എത്തുന്നുള്ളൂ.

Top