ആലപ്പുഴ നഗരം അഴിയാക്കുരുക്കിൽ
14 May 2026
ഗതാഗതം നിയന്ത്രിക്കാൻ സംവിധാനങ്ങളോ പോലീസോ എത്താതായതോടെ ആലപ്പുഴ നഗരം രാത്രിയിൽ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ. ജില്ലാകോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട ചെ ത്തുതൊഴിലാളി യൂണിയൻ ഓഫീസ് മുതൽ മുല്ലയ്ക്കൽ വരെയുള്ള ഭാഗത്ത് ഇട്ടിരിക്കുന്ന സർവീസ് റോഡിലാണ് പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ഒറ്റനോട്ടത്തിൽ അപ്പുറത്തെ റോഡ് കാണാൻ സാധിക്കാത്ത തരത്തിലാണ് സർവീസ് റോഡിന്റെ ഘടന. ഒരേസമയം ഒരു വാഹനത്തിനു മാത്രമേ ഇതുവഴി കടന്നുപോകാൻ സാധിക്കൂ. ഇരുവശത്തുനിന്നും ഒരു പോലെ വാഹനങ്ങളെത്തുന്നതാണ് നഗരത്തെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിടുന്നത്.
ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു സമീപത്തെ കബീർ പ്ലാസയിൽ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തിക്കുന്നതിനാൽ വൈകുന്നേരം നാലു മുതൽ രാത്രി 9 വരെ വാഹനങ്ങളുടെ അമിത തിരക്കാണ് ഇ വിടെ അനുഭവപ്പെടുന്നത്. പലരും സർവീസ് റോഡിന്റെ വശങ്ങളിൽ ടൂവീലർ ഉൾപ്പെടെ വച്ചതിനുശേഷമാണ് ബിവറേജസ് ഔട്ട്ലെറ്റിലേക്കു പോകുന്നത്.
ഇതിനാൽ എതിരേ വാഹനം വന്നാൽ കാറുകൾ പോലുള്ള വാഹനങ്ങൾക്ക് വശങ്ങളിലേക്ക് വാഹനം ഒതുക്കി മറ്റു വാഹനങ്ങൾ കടത്തിവിടാനുള്ള സ്ഥലം ലഭിക്കുന്നില്ല. പോലീസോ ഹോം ഗാർഡോ ഒന്നും ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നുമില്ല. മുല്ലയ്ക്കലിലേക്കു പോകുന്ന വാഹനങ്ങൾ അമ്മൻകോവിൽ റോഡ് വഴിയും പോകുന്നുണ്ട്. ഈ റോഡിന്റെ ചില ഭാഗങ്ങളിലും ഒരേസമയത്ത് ഒരു വാഹനത്തിന് കട ന്നുപോകാനുള്ള വീതിയേയുള്ളൂ.
അതിനാൽ ഇവിടെയും പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നത് മുല്ലയ്ക്കൽ തെരുവിലാണ്. അതിനാൽ വ്യാപാരിക ൾ ഇടപെട്ടാണ് ജില്ലാ കോടതി പാലത്തിന്റെ തെക്കേക്കരയിൽ വാഹനങ്ങൾക്കു പോകാൻ സർവീസ് റോഡ് ഇടാനുള്ള തീരുമാനമെടുപ്പിച്ചത്. എന്നാൽ, ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് കച്ചവട സ്ഥാപനങ്ങ ളിലേക്ക് എത്തുന്നവരെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇവിടെ പോലീസിനെ നിയോഗിച്ച് ഒരു സമയം ഒരു ഭാഗത്തേക്ക് ഒരു വാഹനം കടത്തിവിടാനുള്ള ക്രമീകരണം ഏർപ്പെടുത്തിയാലേ ഗതാഗ തക്കുരുക്ക് നിയന്ത്രിക്കാനാവൂ.

