ആലപ്പുഴ വഴികളിൽ ഗതാഗതതടസ്സം രൂക്ഷം
15 May 2026
ജില്ലാ കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ബദൽപാതകളിലും പുന്നമടയിൽനിന്നും മിനി സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്നും പഴയ പോലീസ് ഒൗട്ട് പോസ്റ്റിനടുത്തു നിർമിച്ച പാലത്തിലേക്കു കയറുന്ന വഴികളിലുമുള്ള ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. പാലത്തിന്റെ പണി നടക്കുന്നതിനാൽ
കൈചൂണ്ടിഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നഗരചത്വരം തുറന്നുനൽകിയാണ് ഗതാഗതം ക്രമീകരിച്ചത്. ഭാരവാഹനങ്ങൾക്ക് ഈവഴി പ്രവേശനമില്ല. ശവക്കോട്ടപ്പാലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വൈ.എം.സി.എ.യിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മുല്ലയ്ക്കൽ വഴി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്കും നേരേ മുന്നിലൂടെ സ്റ്റാൻഡിലേക്ക് എത്തുന്ന രീതിയിലുമാണ്. ബെവറജസിനു വൈ.എം.സി.എ.യിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ കോടതിക്കടുത്തേക്ക് എത്തുന്ന ഇടുങ്ങിയ വഴിയിലൂടെ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമുണ്ട്. എന്നാൽ, ഈ വഴികളിലെല്ലാം സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്നു. വൈ.എം.സി.എ.യിൽനിന്ന് കോടതി ഭാഗത്തേക്കുള്ള റോഡിൽ ഒരുവശം മാത്രമാണ് നാലുചക്രവാഹനങ്ങൾക്കനുവദിച്ചത്. എന്നാൽ, പല സമയത്തും പ്രത്യേകിച്ച് പോലീസ് ഇല്ലാത്ത നേരങ്ങളിൽ രണ്ടുഭാഗത്തുനിന്നും വാഹനങ്ങൾ കയറുന്നത് കുരുക്കുണ്ടാക്കുന്നു.
വൈ.എം.സി.എ.യിൽനിന്ന് ഇരുമ്പുപാലം ഭാഗത്തേക്കു പോകുന്ന വഴിയിലും മുല്ലയ്ക്കൽ ഭാഗത്തും ഗതാഗതതടസ്സമുണ്ട്. സ്വകാര്യബസുകൾ അനുവദിച്ച സ്റ്റോപ്പുകളിലല്ലാതെ നിർത്തുന്നതും ഇതിനു കാരണമാകുന്നു. ജനറൽ ആശുപത്രി ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് ഇരുമ്പുപാലം ജങ്ഷനിൽ സ്റ്റോപ്പുണ്ട്. ഇവിടേക്ക് ആറു വഴികളിലൂടെ വാഹനങ്ങളെത്തുന്ന ഭാഗമാണ്. ബസ് നിർത്തിക്കഴിഞ്ഞാൽ തൊട്ടുപുറകിലുള്ള വാഹനങ്ങളെല്ലാം നിർത്തണം. ഇതും കുരുക്കിനു കാരണമാണ്.
വാടക്കനാലിന്റെ കരയിൽ ബെവറജസിനു മുന്നിലൂടെ പഴയ പോലീസ് ഔട്ട്പോസ്റ്റിലെത്തുന്ന വഴിയിലൂടെയുള്ള യാത്രയാണ് ഏറ്റവും ദുഷ്കരം. റോഡിന്റെ പല ഭാഗവും മഴപെയ്താൽ ചെളിക്കുണ്ടാണ്. കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായുണ്ടാക്കിയ സർവീസ് റോഡാണിത്. വൈ.എം.സി.എ.യിൽനിന്ന് മുല്ലയ്ക്കൽ, ഔട്ട്പോസ്റ്റ്, കെ.എസ്.ആർ.ടി.സി. എന്നിവിടങ്ങളിലേക്ക് കാറുകളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. ഒരേസമയം ഇരുവശങ്ങളിൽനിന്നും കാർ കയറിവന്നാൽ ഗതാഗതം തടസ്സപ്പെടും. ഇതേ റോഡിൽ .എം.സി.എ.യിൽനിന്ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലേക്കെത്തുന്ന ഭാഗത്ത് റോഡിൽ മണൽ കലർന്ന മണ്ണ് പരന്നുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മണലിൽ നിരങ്ങിവീണുള്ള അപകടങ്ങൾ പതിവാണിവിടെ. ഒരാഴ്ച്ചയ്ക്കുള്ളിൽമാത്രം 15-ലധികം യാത്രികർ വീണെന്ന് സമീപത്തു കട നടത്തുന്നവർ പറഞ്ഞു.
ഗതാഗതക്കുരുക്കിനു പുറമേ, ചെളിയിൽ തെന്നിവീണുള്ള
അപകടങ്ങളുമുണ്ട്. വഴിവിളക്കില്ലാത്തതിനാൽ ആവശ്യത്തിന് വെളിച്ചവുമില്ല.
വാടക്കനാലിന്റെ മറുകരയിൽ എസ്.ഡി.വി. സ്കൂ മുതൽ പഴയ പോലീസ്
ഒൗട്ട്പോസ്റ്റ് വരെയുള്ള റോഡിലാണ് വലിയ വൈകീട്ടുമുള്ള കുരുക്കിൽ സൈഡ്
ഗതാഗതക്കുരുക്കുണ്ടാകാറുള്ളത്. രാവിലെയും വാഹനങ്ങൾ തമ്മിൽ ഇടിക്കുന്നതും ഉരയുന്നതും നൽകാത്തതിനെത്തുടർന്നുള്ള തർക്കങ്ങളുമൊക്കെ ഈ ഭാഗത്ത് സ്ഥിരമാണ്. പുന്നമടയിലേക്കു പോകാനുള്ള പ്രധാന വഴിയാണിത്.
എസ്.ഡി.വി. സ്കൂളിനടുത്തുനിന്ന് നഗരചത്വരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും മിനി സിവിൽ സ്റ്റേഷനിൽനിന്നു ചത്വരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുമുള്ള വളവുകളിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതും കുരുക്കിനു കാരണമാകുന്നു. പോലീസ് ഔട്ട്പോസ്റ്റ് ഭാഗത്തേക്ക് നാലു വശങ്ങളിൽനിന്ന് വാഹനങ്ങളെത്തും. തിരക്കുള്ള ദിവസങ്ങളാണെങ്കിൽ ഈ ഭാഗത്തെ കുരുക്ക് ഏറെ രൂക്ഷമാണ്.

